തിരുവനന്തപുരം: ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു. നഗരസഭ പരിധിയിലെ വെങ്ങാനൂർ, വാഴോട്ടുകോണം വാർഡുകളെയാണ് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മാവോട്ടുകോണം, ചിറ്റിയൂർകോട്, മച്ചേൽ, ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ കീഴാറൂർ, കവലൂർ, പശുവന്നറ, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മൈനപ്പാറ, വെമ്പായം ഗ്രാമ പഞ്ചായത്തിലെ തേക്കട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ പെരുമ്പഴുതൂർ എന്നീ വാർഡുകളെയും കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെടുത്തി. നിലവിൽ അനുവദിച്ചിട്ടുള്ള ലോക്ക് ഡൗൺ ഇളവുകൾ ഇവിടങ്ങളിൽ ബാധകമല്ല. പൊതു പരീക്ഷകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളുടെ സമീപ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകി. രോഗവ്യാപനം കുറഞ്ഞതോടെ തിരുവനന്തപുരം നഗരസഭക്ക് കീഴിലെ സൗത്ത് കോളനി റോഡ്, കുന്ന് ബംഗ്ലാവ് കോളനി (മുടവൻമുഗൾ വാർഡ്) എന്നീ പ്രദേശങ്ങളെയും നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഡീസന്‍റ് മുക്ക്, വാമനപുരം ഗ്രാമ പഞ്ചായത്തിലെ എട്ടിമൂട് എന്നീ വാർഡുകളെയും കണ്ടെയ്ൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി.
തിരുവനന്തപുരത്ത് പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ
നിലവിൽ അനുവദിച്ചിട്ടുള്ള ലോക്ക് ഡൗൺ ഇളവുകൾ പുതിയ കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ ബാധകമല്ല.