വിവാദങ്ങള്‍ മറികടന്ന് 'നേർച്ചപ്പെട്ടി' എന്ന ചിത്രം സെപ്റ്റംബർ 8ന് തിയേറ്ററുകളിൽ എത്തുന്നു. ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടി വന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ നേർച്ചപ്പെട്ടിയിലെ ഗാനങ്ങളും ട്രെയിലറും ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിൽ ജാസി ഗിഫ്റ്റ് പാടിയ 'കടമിഴി നോട്ടം' എന്ന ഗാനം ലജ്ജാവതിക്ക് ശേഷം കേരളത്തിൽ ജാസി ഗിഫ്റ്റ് തരംഗം സൃഷ്‌ടിക്കുമെന്നാണ് പ്രേക്ഷക പ്രതികരണം (Nerchappetty Movie release Date).
പുതുമയുള്ള കഥയും കഥാപശ്ചാത്തലവും ആണ് നേർച്ചപ്പെട്ടിയെ മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമാക്കുന്നത്. ഒരു കന്യാസ്ത്രീ പ്രണയ നായിക കഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യത്തെ സിനിമ കൂടിയാണിത്. ചിത്രത്തിൽ ജസ്റ്റിന എന്ന കന്യാസ്‌ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൈറാ നിഹാർ ആണ്.
സ്കൈഗേറ്റ് ഫിലിംസിന്‍റെ ബാനറിൽ ഉദയകുമാർ നിർമ്മിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത് ബാബു ജോൺ കൊക്കാവയൽ ആണ്. ദേശീയ, അന്തർദേശീയ തലത്തിലെ പരസ്യ ചിത്രങ്ങളിലൂടെയും ഫാഷൻ ഷോ ഗ്രൂമിങ് രംഗത്തിലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷ് ആണ് ചിത്രത്തിലെ നായകൻ.
ഉദയകുമാർ, ശ്യാം കൊടക്കാട്, മോഹൻ തളിപ്പറമ്പ്, ഷാജി തളിപ്പറമ്പ്, മനോജ് ഗംഗാധർ, വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ, രാലജ് രാജൻ, സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ് മാക്‌സ്, നസീർ കണ്ണൂർ, ശ്രീവേഷ്‌കർ, ശ്രീഹരി, പ്രഭുരാജ്, സജീവൻ പാറക്കണ്ടി, റെയ്‌സ് പുഴക്കര, മാസ്റ്റർ ധ്യാൻ കൃഷ്‌ണ, പ്രസീത അരൂർ, രേഖ സജിത്ത്, വീണ, അഹല്യ, അശ്വിനി രാജീവൻ, അനഘ മുകുന്ദൻ, ജയിൻ മേരി, പ്രബുദ്ധ സനീഷ്, ശ്രീകല, രതി ഇരിട്ടി, വിദ്യ, ജോയ്‌സി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
തിരക്കഥ സംഭാഷണം സുനിൽ പുള്ളാട്ട് ഹാനി നിലാമുറ്റം, കലാസംവിധാനം - ബാലകൃഷ്‌ണൻ കൈതപ്രം, മേക്കപ്പ് - ജയൻ ഏരിവേശി, സ്റ്റിൽസ് - വിദ്യൻ കനത്തിടം, ക്യാമറ - റഫീഖ് റഷീദ്, അസോസിയേറ്റ് ഡയറക്‌ടർ - മനോജ് ഗംഗാധർ, അസിസ്റ്റന്‍റ് ഡയറക്ടേഴ്‌സ് - രാലജ് രാജൻ, ആരാധ്യ രാകേഷ്, പിആർഒ - റഹീം പനവൂർ.
സംഗീത സംവിധാനം, പശ്ചാത്തല സംഗീതം - സിബു സുകുമാരൻ, സിബിച്ചൻ ഇരിട്ടി, ഗാനരചന - ബാബു ജോൺ, ഗായകർ - മധു ബാലകൃഷ്‌ണൻ, ജാസി ഗിഫ്റ്റ്, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് പാടിച്ചാൽ.