തിരുവനന്തപുരം: നേമം താലൂക്ക് ആശുപത്രിയിലെ 21 ജീവനക്കാർക്ക് കൊവിഡ്. മൂന്ന് ഡോക്‌ടർമാർ, നഴ്‌സിങ് സൂപ്രണ്ട്, നഴ്‌സിങ് ഓഫിസർമാർ, നഴ്‌സിങ് അസിസ്റ്റൻ്റുമാർ, അറ്റൻഡർ, എക്‌സ് റേ ടെക്‌നീഷ്യൻ, ലാബ് ടെക്‌നീഷ്യൻ തുടങ്ങിയവരെല്ലാം കൊവിഡ് ബാധിതരായി.
ആകെ 26 പേരാണ് ഇവിടത്തെ ജീവനക്കാർ. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. അത്യാവശ്യ ചികിത്സകൾ മാത്രമാണ് നിലവിൽ നടക്കുന്നത്.
Also Read: തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് നഴ്സ് മരിച്ചു; ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും രോഗം രൂക്ഷം