ETV Bharat / state

അയൽവാസിയായ സ്‌ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്: വിമുക്തഭടന് 15 വർഷം കഠിന തടവും 55,000 രൂപ പിഴയും - അതിജീവിത

2019 നവംബറിലാണ് സംഭവം. അയൽക്കാരനായ പ്രതി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വീടിന് പുറകിലുള്ള വാതിലിലൂടെ അകത്തു കയറി അതിജീവിതയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തു എന്നതാണ് കേസ്.

court news  neighbor woman rape attempt  ex serviceman imprisoned  ex serviceman imprisoned  ex serviceman tried to rape neighbor woman  kerala news  malayalam news  അയൽവാസിയായ സ്‌ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമം  വിമുക്തഭടന് 15 വർഷം കഠിന തടവ്  ബലാത്സംഗം ചെയ്യാൻ ശ്രമം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ബലാത്സംഗം ചെയ്യാൻ ശ്രമം  വിമുക്തഭടന് ശിക്ഷ  ദേഹോപദ്രവം ഏൽപ്പിക്കുക  അതിജീവിത  സ്‌ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്
അയൽവാസിയായ സ്‌ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്: വിമുക്തഭടന് 15 വർഷം കഠിന തടവും 55,000 രൂപ പിഴയും
author img

By

Published : Nov 27, 2022, 1:22 PM IST

തിരുവനന്തപുരം: അയൽവാസിയായ 66 വയസുള്ള സ്‌ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച വിമുക്തഭടനായ പ്രതിക്ക് 15 വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം.പി.ഷിബുവാണ് ഉത്തരവിട്ടത്. ശാസ്‌തമംഗലം വില്ലേജിൽ മംഗലം ലയിനിൽ ആർമി ഹൗസിൽ താമസിക്കുന്ന കുട്ടപ്പൻ ആശാരി (54) യാണ് ശിക്ഷിക്കപ്പെട്ടത്.

2019 നവംബറിലാണ് സംഭവം. അയൽക്കാരനായ പ്രതി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വീടിന് പുറകിലുള്ള വാതിലിലൂടെ അകത്തു കയറി അതിജീവിതയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തു എന്നതാണ് കേസ്. സംഭവത്തെ തുടർന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രതി ജാമ്യം നേടാത്തതു കാരണം ജയിലിൽ കിടന്നുകൊണ്ടാണ് വിചാരണ നേരിട്ടത്.

10 സാക്ഷികൾ, 14 രേഖകൾ എന്നിവ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് കോടതിയിൽ ഹാജരായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.