തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭ രൂപീകരണ ചർച്ചകൾ തുടരുന്നു. കേരള കോൺഗ്രസ് മാണി, എൽജെഡി, ജെഡിഎസ്, എൻസിപി എന്നിവരുമായുള്ള ആദ്യ വട്ട ഉഭയ കക്ഷി ചർച്ചകൾ പൂർത്തിയായി. മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു. കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം വേണം. യോഗത്തിൽ അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും ഉഭയകക്ഷി ചർച്ച തുടരുമെന്നും യോഗത്തിന് ശേഷം ജോസ് കെ മാണി പ്രതികരിച്ചു.
READ MORE: ഇടതു മുന്നണി മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക്
പാലായിൽ ഉൾപ്പെടെ ഒറ്റക്കെട്ടായാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് മാണി വിഭാഗവുമായി സിപിഎം നടത്തിയ ഉഭയകക്ഷി ചർച്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എൻസിപിക്ക് ഒരു മന്ത്രി സ്ഥാനം അനുവദിച്ചു. മന്ത്രിയെ 18ന് ചേരുന്ന പാർട്ടി യോഗം തീരുമാനിക്കുമെന്നും ടി.പി പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു.
READ MORE: പിണറായിയുടെ രണ്ടാം സര്‍ക്കാരില്‍ മന്ത്രിമാര്‍ ആരെല്ലാം ; ചർച്ചകൾ സജീവം