തിരുവനന്തപുരം : നെടുമങ്ങാട് മണ്ണിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. ഊരൂട്ടമ്പലം കിളിക്കോട്ടുകോണം സ്വദേശി വിനിൽ കുമാർ (32), എരുമുള്ളൂർ സ്വദേശി ഷിബു (49) എന്നിവരാണ് മരിച്ചത്. കരകുളം കെല്‍ട്രോണ്‍ ജംഗ്‌ഷനിലാണ് സംഭവം. ആശുപത്രി കെട്ടിട നിര്‍മാണത്തിനായി കുഴി വെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണ് ഇരുവര്‍ക്കും ദാരുണാന്ത്യം സംഭവിച്ചത്.
ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത ഭാഗത്തെ മണ്ണ് നീക്കുന്നതിനിടെ ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12 മണിക്കാണ് അപകടം. വിനിൽ കുമാറിനെ നെടുമങ്ങാട് ജില്ല ആശുപത്രിയിലേക്കും ഷിബുവിനെ പേരൂർക്കട ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.