ETV Bharat / state

നെടുമങ്ങാട് മരം ഒടിഞ്ഞ് വീണ് ഒരാൾ മരിച്ചു - നെടുമങ്ങാട്

ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിൽ വാഹനത്തിന് മുകളിൽ മരം ഒടിഞ്ഞ് വീഴുകയായിരുന്നു.

Nedumangad: A man died when a tree fell on him  നെടുമങ്ങാട് മരം ഒടിഞ്ഞ് വീണ് ഒരാൾ മരിച്ചു
നെടുമങ്ങാട്
author img

By

Published : Aug 6, 2020, 10:51 AM IST

Updated : Aug 6, 2020, 1:42 PM IST

തിരുവനന്തപുരം: നെടുമങ്ങാട് മരം ഒടിഞ്ഞ് വീണ് ഒരാൾ മരിച്ചു. നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസ് ജീവനക്കാരൻ കുളപ്പട സ്വദേശി അജയൻ (40) ആണ് മരിച്ചത്. ഉഴമലയ്ക്കൽ കാരിനാടാണ് സംഭവം. ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിൽ അജയന്‍റെ വാഹനത്തിന് മുകളിൽ മരം ഒടിഞ്ഞ് വീഴുകയായിരുന്നു.

അതേസമയം, വെഞ്ഞാറമൂട് മേഖലയിൽ മരങ്ങൾ കടപുഴകി വീണ് നാശനഷ്ടമുണ്ടായി. പലയിടത്തും വൈദ്യുത കമ്പികൾക്ക് മുകളിലൂടെ മരങ്ങൾ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. സംസ്ഥാന പാതയിൽ നിരവധിയിടങ്ങളിൽ മരം കടപുഴകി വീണു. വെഞ്ഞാറമൂട് അഗ്നി ശമനസേന എത്തി മരങ്ങൾ മുറിച്ചു മാറ്റിയതിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചു. കെഎസ്ഇബി ജീവക്കാർ എത്തി അറ്റകുറ്റ പണികൾ നടത്തിവരുന്നു. ഉച്ചയോടെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

Last Updated : Aug 6, 2020, 1:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.