ETV Bharat / state

NDA Secretariat Blockade Demanding CM Resignation : മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടുളള എന്‍ഡിഎ സെക്രട്ടേറിയറ്റ് ഉപരോധം നാളെ

Secretariat blockade demanding CM resignation : അഴിമതിയും ജനവിരുദ്ധ നയങ്ങളും തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും

bjp secretariat protest  Pinarayi Vijayan resignation  Secretariat blockade  Secretariat blockade demanding cm resignation  പിണറായി വിജയൻ  CM Resignation  Pinarayi Vijayan  സെക്രട്ടറിയേറ്റ് ഉപരോധം  പിണറായി വിജയൻ രാജിവെക്കണം  ദേശീയ ജനാധിപത്യ സഖ്യം  National Democratic Alliance  JP Nadda
Secretariat Blockade Demanding CM Resignation
author img

By ETV Bharat Kerala Team

Published : Oct 29, 2023, 5:40 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ദേശീയ ജനാധിപത്യ സഖ്യം (National Democratic Alliance) നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം നാളെ (ഒക്‌ടോബര്‍ 30) നടക്കും (Secretariat Blockade Demanding CM Resignation). അഴിമതിയും ജനവിരുദ്ധ നയങ്ങളും തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും.

സെക്രട്ടേറിയറ്റ് ഉപരോധത്തിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് വിവരം. എൻഡിഎയുടെ പ്രമുഖ നേതാക്കളെല്ലാം പരിപാടിയിൽ പങ്കെടുക്കും. ഇന്ന് (ഒക്ടോബർ 29) വൈകുന്നേരം മുതൽ പ്രവർത്തകർ പ്രതിഷേധം ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് 3 മണി മുതൽ ഹൈസിന്ത് ഹോട്ടലിൽ നേതൃയോഗം ആരംഭിച്ചു. നേതൃയോഗം ജെപി നദ്ദ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ ഹരിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഇന്ന് രാത്രി നദ്ദ എറണാകുളത്തേക്ക് പോകും.

കേരളത്തിൽ ഭരണ സ്‌തംഭനമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു. സപ്ലൈ കോ എന്നതിന് പകരം സപ്ലൈ നോ ആണുള്ളത്. തൊഴിലുറപ്പ് പദ്ധതി അവതാളത്തിലാണ്. ഇതിനിടെയാണ് കേരളീയം നടത്തുന്നതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. വലിയ അഴിമതിയാണ് ഈ മാമാങ്കത്തിന് പുറകിൽ നടക്കുക. യുഡിഎഫ് പോലും ഇതിനെപ്പറ്റി സംസാരിക്കുന്നില്ല. മന്ത്രിമാർ സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ഒരു ലക്ഷം പേരെ അണിനിരത്തി കൊണ്ട് സെക്രട്ടേറിയറ്റ് ഉപരോധം നടത്താനാണ് ബിജെപി ഒരുങ്ങുന്നത്.

കേരളീയത്തിനെതിരെ പ്രതിപക്ഷ നേതാവ്‌: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരളീയം, മന്ത്രിമാരുടെ നിയോജക മണ്ഡലം പര്യടനം എന്നീ പരിപാടികൾ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ അറിയിച്ചിരുന്നു. തങ്ങളെ കരുക്കളാക്കി എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസനം നേട്ടം ഉയര്‍ത്തിപ്പിടിക്കാനുള്ള സിപിഎം തന്ത്രത്തെ രാഷ്ട്രീയമായി നേരിടാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളീയവും നിയോജക മണ്ഡലം പര്യടനവും സര്‍ക്കാര്‍ ചെലവിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

ALSO READ: 'സർക്കാർ ചെലവില്‍ രാഷ്ട്രീയ പ്രചരണം വേണ്ട', കേരളീയം പരിപാടിയും മന്ത്രിമാരുടെ നിയോജക മണ്ഡലം പര്യടന പരിപാടിയും ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം പ്രചാരണ പരിപാടിയില്‍ വന്‍ ധൂര്‍ത്തെന്ന് ആരോപണമുയര്‍ന്നിരുന്നു. 717 കോടി രൂപ വകയിരുത്തിയ ലൈഫ് പദ്ധതിക്ക് ഏഴുമാസത്തിനുള്ളില്‍ വെറും 18 കോടി രൂപ മാത്രം ചിലവഴിച്ച സര്‍ക്കാര്‍ 7 ദിവസത്തെ പ്രചാരണത്തിന് 27 കോടി പൊടിക്കുന്നു എന്ന വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഉയരുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രത്യേക സാഹചര്യത്തിലാണ് ഈ ധൂര്‍ത്തെന്ന വിമര്‍ശനവും ഉയരുന്നു.

ALSO READ: കേരളീയത്തിന് വാരിക്കോരി 27 കോടി, ലൈഫ്‌ മിഷന് ഏഴുമാസത്തിനിടെ ചിലവഴിച്ചത് വെറും 18 കോടിയെന്ന് വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.