ETV Bharat / state

എകെജി സെന്‍റര്‍ ആക്രമണം; നാലാം പ്രതി നവ്യയ്‌ക്ക് മുന്‍കൂര്‍ ജാമ്യം - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

കര്‍ശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം

navya got bail  akg centre attack  akg centre bomb attack  fourth accused navya  latest news in trivandrum  latest news today  akg centre attack latest updation  എകെജി സെന്‍റര്‍ ആക്രമണം  നാലാം പ്രതി നവ്യ  നവ്യയ്‌ക്ക് മുന്‍കൂര്‍ ജാമ്യം  നവ്യയക്ക് ഉപദികളോടെ ജാമ്യം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
എകെജി സെന്‍റര്‍ ആക്രമണം; നാലാം പ്രതി നവ്യയ്‌ക്ക് മുന്‍കൂര്‍ ജാമ്യം
author img

By

Published : Nov 22, 2022, 2:03 PM IST

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ നാലാംപ്രതി ടി നവ്യയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. കര്‍ശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം.

ഈ മാസം 24 നും 30 നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാക്കണം, സംസ്ഥാനം വിട്ടു പോകാൻ പാടില്ല, പാസ്പോർട്ട്‌ കോടതിയിൽ ഏഴു ദിവസത്തിനകം ഹാജരാക്കണം, അറസ്റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപയോ തതുല്യമായ ജാമ്യമോ നൽകണം എന്നിവയാണ് ഉപാധികള്‍.

ആക്രമണത്തിന്‍റെ പ്രധാന കണ്ണി നാലാം പ്രതിയാണെന്നും, ഗുഢാലോചനയിൽ പങ്കുണ്ടെന്നും സ്‌ത്രീ എന്ന പരിഗണന പോലും നൽകേണ്ടന്നും മുൻ‌കൂർ ജാമ്യാപേക്ഷ എതിർത്തു കൊണ്ട് പ്രോസിക്യൂഷൻ ഹരീഷ് കുമാർ വാദിച്ചിരുന്നു. സ്‌കൂട്ടറും സ്ഫോടകവസ്‌തുവും എത്തിച്ചു നൽകിയ നാലാം പ്രതിയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യണമെന്നും വാദിച്ചു.

കേസിൽ നവ്യയുടെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. വാഹനം നൽകി എന്നത് മാത്രമാണ് നവ്യ ചെയ്‌തതെന്നും പ്രതിഭാഗത്തിന്‌ വേണ്ടി ഹാജരായ അഡ്വ. മൃദുൽ ജോൺ മാത്യു വാദിച്ചു. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്‍റര്‍ ആക്രമണം നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.