ETV Bharat / state

Navaratri Special Dishes അനന്തപുരിയുടെ നവരാത്രി രുചി വിഭവങ്ങള്‍ - പുളിയോതര

തലസ്ഥാനത്തെ ബ്രാഹ്മണ ഭവനങ്ങളിലെ നവരാത്രി വിഭവങ്ങളില്‍ പ്രധാനമായ കടല ചൂണ്ടല്‍, പുളിയോതര, വെണ്‍പൊങ്കല്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മിഴിവേകുന്നു.

Navaratri special dishes  Navaratri special dishes in Trivandrum  നവരാത്രി ആഘോഷങ്ങള്‍ക്ക് മിഴിവേകുന്നു  നവരാത്രി രുചി വൈഭവങ്ങള്‍  നവരാത്രി  ബ്രാഹ്മണ ഭവനങ്ങളിലെ നവരാത്രി രുചി വൈഭവങ്ങള്‍  Navaratri  നവരാത്രി ആഘോഷങ്ങള്‍  Navratri celebrations  കടല ചൂണ്ടല്‍  പുളിയോതര  വെണ്‍പൊങ്കല്‍
Navaratri Special Dishes
author img

By ETV Bharat Kerala Team

Published : Oct 20, 2023, 4:57 PM IST

നവരാത്രി രുചി വിഭവങ്ങള്‍

തിരുവനന്തപുരം: കടല മലയാളികളുടെ ഇഷ്‌ട വിഭവമാണെങ്കിലും കടല ചൂണ്ടല്‍ മലയാളികള്‍ക്ക് അധികം പരിചയമുണ്ടാകില്ല (Navaratri Special Dishes). വേവിച്ച കടലയില്‍ കടുക്, മുളക്, കറിവേപ്പില, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകപ്പൊടി, തേങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റി തയ്യാറാക്കുന്ന ആവിപറക്കുന്ന ചൂണ്ടല്‍ തമിഴ് സ്‌റ്റൈലിലാണ് പാകം ചെയ്യുന്നത്. തലസ്ഥാനത്തെ ബ്രാഹ്മണ ഭവനങ്ങളിലെ നവരാത്രി വിഭവങ്ങളില്‍ പ്രധാനമായ ഒന്നാണിത്.

ഇങ്ങനെ നവരാത്രി ആഘോഷങ്ങളുടെ ഒന്‍പത് ദിവസവും ഒന്‍പത് വ്യത്യസ്‌ത വിഭവങ്ങളാണ് സരസ്വതി ദേവിക്ക് നിവേദിക്കാന്‍ ബ്രാഹ്മണ വീടുകളില്‍ തയ്യാറാക്കുന്നത്. എല്ലാ ദിവസവും രണ്ടുനേരമാണ് വിഭവം തയ്യാറാക്കുന്നത്. നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യ ദിവസം രാവിലെ വെണ്‍ പൊങ്കലാണ് തയ്യാറാക്കുന്നത്. സാധാരണ പൊങ്കലിൽ നിന്നും വ്യത്യസ്‌തമായി മഞ്ഞള്‍പ്പൊടി ഉപയോഗിക്കാതെയാണ് വെൺ പൊങ്കൽ തയാറാക്കുന്നത്.

വൈകുന്നേരം ചൂണ്ടല്‍ എന്ന വിഭവമാണ് ദേവിക്ക് നിവേദിക്കുന്നത്. തമിഴ് ശൈലിയിലുള്ള വിഭവങ്ങളാണ് ഈ 9 ദിവസവും ഒരുക്കുന്നത്. രണ്ടാം ദിവസം രാവിലെ പുളിയോതര എന്ന വിഭവമാണ് ദേവിക്ക് നിവേദിക്കുന്നത്. ബ്രാഹ്മണരുടെ പ്രധാന വിഭവങ്ങളായ പൊങ്കല്‍, തൈര് സാദം എന്നിവയ്ക്ക് സമാനമായ വിഭവമാണിത്. വൈകുന്നേരം ചെറുപയര്‍ ചേര്‍ത്ത ചൂണ്ടലാണ് വിഭവം. മൂന്നാം ദിവസം രാവിലെ ശര്‍ക്കര പായസവും വൈകുന്നേരം കടല ചൂണ്ടലുമാണ് ദേവിക്ക് നിവേദിക്കുന്നത്.

നാലാം ദിവസം രാവിലെ എല്ലാ പരിപ്പ് വര്‍ഗങ്ങളും പച്ചക്കറികളും നെയ്യും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവവും വൈകുന്നേരം പട്ടാണിക്കടല ചേര്‍ത്തുണ്ടാക്കുന്ന ചൂണ്ടലുമാണ് ദേവിക്ക് നിവേദിക്കുന്നത്. അഞ്ചാം ദിവസം രാവിലെ തൈര് സാദവും വൈകിട്ട് വെള്ളക്കടല ചൂണ്ടലുമാണ് തയാറാക്കുന്നത്. ആറാം ദിവസം രാവിലെ തേങ്ങ സാദവും (തേങ്ങയില്‍ കടുക്, മുളക്, കറിവേപ്പില, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകപ്പൊടി, തേങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് തയാറാക്കുന്ന വിഭവം) വൈകിട്ട് ചൂണ്ടലും തയ്യാറാക്കും. ഏഴാം ദിവസം രാവിലെ നാരങ്ങ സാദവും വൈകിട്ട് പട്ടാണിക്കടല ചൂണ്ടലുമാണ് വിഭവങ്ങള്‍.

എട്ടാം ദിവസം രാവിലെ ശര്‍ക്കര പായസവും വൈകിട്ട് പെരുമ്പയര്‍ ചൂണ്ടലുമാണ് തയാറാക്കുന്നത്. ഒമ്പതാം ദിവസം രാവിലെ പാലും കല്‍ക്കണ്ടവും ചേര്‍ത്ത് തയ്യാറാക്കുന്ന പായസവും (പാല്‍പ്പായസത്തിന് സമാനമായാണ് ഇത് തയ്യാറാക്കുന്നത്) വൈകിട്ട് കടല ചൂണ്ടലുമാണ് ദേവിക്ക് നിവേദിക്കുന്നത്. പൂര്‍ണ്ണമായും തമിഴ് ശൈലിയിലാണ് ഈ വിഭവങ്ങളെല്ലാം തയ്യാറാക്കുന്നത്. നിവേദ്യത്തിനുശേഷം വീട്ടിലെത്തുന്ന അതിഥികള്‍ക്കും ഈ വിഭവങ്ങള്‍ നല്‍കും. വീട്ടില്‍ തയ്യാറാക്കുന്ന നവരാത്രി വിഭവങ്ങള്‍ക്ക് പുറമേ കടകളില്‍ മധുരപലഹാരങ്ങളുടെ വിപണിയും സജീവമാണ്.

കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാ‍ണ് നവരാത്രി ആഘോഷം. കേരളത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്കും പൂജാവിധികള്‍ക്കും മറ്റിടങ്ങളെ അപേക്ഷിച്ച് ചെറിയ വ്യത്യസ്‌തതയുണ്ട്. ആദ്യത്തെ മൂന്ന് ദിവസം ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയും അടുത്ത മൂന്ന് ദിവസം ഐശ്വര്യ ദേവതയായ മഹാലക്ഷ്‌മിയും അവസാനത്തെ മൂന്ന് ദിവസം സരസ്വതി ദേവിയുമാണ് ആരാധനാ മൂര്‍ത്തികള്‍. അവസാനത്തെ മൂന്ന് ദിവസത്തെ ആരാധനയ്ക്കും വ്രതാനുഷ്‌ഠാനങ്ങള്‍ക്കും കേരളീയര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.