ETV Bharat / state

നവകേരള സദസ് സ്പെഷ്യൽ ബസിനായി ഒരു കോടി ; ട്രഷറി നിയന്ത്രണം മറികടന്ന് പണം അനുവദിച്ച് സർക്കാർ ഉത്തരവ്

Nava Kerala Sadas special bus issue : മുഖ്യമന്ത്രിയുടെ നവകേരള സദസ് പരിപാടിയുടെ സ്പെഷ്യൽ ബസിനായി 1.5 കോടി അനുവദിച്ചു. ട്രഷറി നിയന്ത്രണം വകവയ്‌ക്കാതെയാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ 'കേരളീയം' പരിപാടി ധൂർത്താണെന്ന് ഒട്ടേറെ വിമർശനങ്ങളുയർന്ന സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ് വന്നിരിക്കുന്നത്.

Economic crisis of kerala  കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി  Nava Kerala Sadas special bus issue  Nava Kerala Sadas 2023  Nava Kerala Sadas bus money allocation issue  സർക്കാർ ഉത്തരവ്  V Muraleedharan on economic crisis of Kerala  V D Satheeshan on economic crisis of Kerala  Chief ministers treatment fund  നവകേരള സദസd സ്പെഷ്യൽ ബസ്  നവകേരള സദസd സ്പെഷ്യൽ ബസ് ധൂർത്ത്
nava-kerala-sadas-special-bus-issue
author img

By ETV Bharat Kerala Team

Published : Nov 15, 2023, 12:55 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസിന്‍റെ സ്പെഷ്യൽ ബസിനായി ട്രഷറി നിയന്ത്രണം മറികടന്ന് പണം അനുവദിച്ച് സർക്കാർ ഉത്തരവ്. ബസിനായി 1.5 കോടി അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നവംബർ 10നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത് (Money allocation issue related to Nava Kerala Sadas special bus).

ഇൻഫർമേഷൻ ആൻറ് പബ്ലിസിറ്റി വകുപ്പിന്‍റെ ചെലവിലാണ് പണം ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. ആഢംബര ബസിന്‍റെ പണി ബെംഗളൂരുവിൽ പുരോഗമിക്കുന്നതായാണ് വിവരം. നേരത്തെ നവകേരള സദസിന് ഉപയോഗിക്കുന്നത് രൂപമാറ്റം വരുത്തിയ കെഎസ്ആർടിസി ബസാണെന്ന റിപ്പോർട്ടുകൾ ഉയർന്നിരുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കായി സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ചു വാങ്ങിയ ഹൈബ്രിഡ് നോൺ എ സി സീറ്റർ കം സ്ലീപ്പർ ബസ് രൂപമാറ്റം വരുത്തുമെന്നായിരുന്നു റിപ്പോർട്ട്. സീറ്റുകളുടെ എണ്ണം കുറച്ച് എ സി സ്ഥാപിക്കുകയും ചെയ്യും. എന്നാൽ സ്വിഫ്റ്റ്‌ ബസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കിഫ്‌ബി കരാർ നിലനിൽക്കുന്നതിനാലാണ് സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ചു വാങ്ങിയ ഹൈബ്രിഡ് ബസ് രൂപമാറ്റം വരുത്തുന്നതെന്നും വിവരം ലഭിച്ചിരുന്നു. ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്നതിന് മാനേജ്മെന്‍റ് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു.

കേരളീയം, നവകേരള സദസ് പരിപാടികൾക്കെതിരെ അടുത്തിടെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തിൽ ധൂർത്ത് നടത്തി അധിക ചെലവ് വരുത്തുകയാണെന്ന് രാഷ്‌ട്രീയ നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്‌ (Economic crisis of Kerala).

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രവിഹിതം നൽകാത്തതു കൊണ്ടാണെന്ന പ്രചാരണം തള്ളിക്കൊണ്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്ത് വന്നിരുന്നു. കേരളത്തിന്‍റെ മുഖ്യമന്ത്രി ഇത്രയും മണ്ടനാകരുതെന്നും, മണ്ടൻ കളിച്ച് ജനങ്ങളെ കബളിപ്പിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് നിയമപരമായി ലഭിക്കേണ്ട പണം മുഴുവൻ കേന്ദ്രം നൽകി. ഇനിയും ലഭിക്കാനുണ്ടെങ്കിൽ അത് ചട്ടങ്ങൾ പാലിക്കാത്തത് കൊണ്ട് മാത്രമാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു (V Muraleedharan on economic crisis of Kerala).

കോടികൾ ചെലവഴിച്ച് കേരളീയം നടത്തിയതിലൂടെ എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്ന് ജനങ്ങളോട് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്കും സർക്കാറിനും ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു (V D Satheeshan on economic crisis of Kerala).

അതേസമയം മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും 2021 മുതലുള്ള ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ചും സർക്കാർ ഉത്തരവിറക്കി. അമേരിക്കയിലെ മയോ ക്ലിനിക്കിലും കേരളത്തിലും ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത് (Chief ministers treatment fund).

Also read: 'മുഖ്യമന്ത്രി ഇത്ര മണ്ടനാകരുത്, കേരളത്തെ കടത്തിലാക്കുന്നത് ധൂര്‍ത്തും അഹന്തയും': വി മുരളീധരൻ

Also read: 'കേരളീയം ആഘോഷിച്ചോളൂ, സമയമുണ്ടെങ്കില്‍ സാധാരണക്കാരുടെ കണ്ണീര് കൂടി കാണണം': രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.