ETV Bharat / state

ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് കേരളത്തിന്, നേട്ടം തുടർച്ചയായ അഞ്ചാം തവണ

author img

By

Published : Jan 11, 2021, 5:31 PM IST

വൈദ്യുത മേഖലയിൽ നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ്.

ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് കേരളത്തിന്, നേട്ടം തുടർച്ചയായ അഞ്ചാം തവണ  ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് കേരളത്തിന്  ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ്  കേരളം  വൈദ്യുത മേഖല  ഊർജ്ജ സംരക്ഷണ കെട്ടിട ചട്ടം  നീതിആയോഗ്  വൈദ്യുത മന്ത്രി  എം.എം. മണി  അതിരപ്പിള്ളി പദ്ധതി  National Energy Conservation Award for Kerala for the fifth time  National Energy Conservation Award for Kerala  National Energy Conservation Award
ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് കേരളത്തിന്, നേട്ടം തുടർച്ചയായ അഞ്ചാം തവണ

തിരുവനന്തപുരം: ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് തുടർച്ചയായി അഞ്ചാം വർഷവും കേരളത്തിന്. വൈദ്യുത മേഖലയിൽ നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 4100 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ ലാഭിച്ചു. കഴിഞ്ഞ വർഷം മാത്രം 581 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാൻ കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷവും നീതിആയോഗ് തയ്യാറാക്കിയ ഊർജ്ജ കാര്യക്ഷമത സൂചികയിൽ കേരളം കൂടുതൽ പോയിന്‍റ് നേടി മുന്നിലാണ്. ഊർജ്ജ സംരക്ഷണ കെട്ടിട ചട്ടം നടപ്പാക്കി എന്നതും കേരളത്തിന്‍റെ മറ്റൊരു നേട്ടമായി വിലയിരുത്തി. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് സൗരോർജ്ജ ഉൽപാദനം വർധിപ്പിക്കുമെന്ന് വൈദ്യുത മന്ത്രി എം.എം. മണി പറഞ്ഞു. 1000 മെഗാവാട്ട് എങ്കിലും സൗരോർജ ഉത്പാദനം കൂട്ടണമെന്നും എൽ.ഇ.ഡി ബൾബുകൾ വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു. അവശേഷിക്കുന്ന ജലവൈദ്യുതപദ്ധതി ഉടൻ പൂർത്തിയാക്കണമെന്നും വൻകിട പദ്ധതികൾ തുടങ്ങാൻ കേരളത്തിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും വൈദ്യുതി മന്ത്രി എന്ന നിലയിൽ പദ്ധതി നടത്തണം എന്നാണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.