ETV Bharat / state

മോദിയുടെ സന്ദര്‍ശനം : 25ന് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടും, വാഹനങ്ങള്‍ ഒഴിപ്പിക്കും - തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ

വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചടങ്ങിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. സുരക്ഷ കണക്കിലെടുത്താണ് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടുന്നത്

Narendra Modi visit  Narendra Modi visit Thampanoor  Thampanoor KSRTC depot will temporarily close  Thampanoor KSRTC depot will temporarily close  മോദിയുടെ സന്ദര്‍ശനം  തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടും  വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ്  നരേന്ദ്ര മോദി  തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ
മോദിയുടെ സന്ദര്‍ശനം
author img

By

Published : Apr 22, 2023, 4:59 PM IST

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചടങ്ങിനെത്തുന്ന ഈ മാസം 25ന് കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോ അടച്ചിടും. രാവിലെ എട്ട് മണി മുതൽ 11 വരെയാണ് അടച്ചിടുക. തമ്പാനൂർ ബസ് ടെർമിനലിൽ നിന്നും കെഎസ്ആർടിസി ബസുകൾ ഉൾപ്പടെ എല്ലാ വാഹനങ്ങളും ഒഴിപ്പിക്കും.

കെഎസ്ആർടിസി എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരും സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവും തമ്മിൽ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. കെഎസ്ആർടിസി ബസുകൾ ഉൾപ്പടെ എല്ലാ വാഹനങ്ങളുടേയും പാർക്കിങ് 24ന് വൈകിട്ട് തന്നെ ഒഴിപ്പിക്കും. 25ന് തമ്പാനൂർ ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ വികാസ് ഭവൻ ഡിപ്പോയിൽ നിന്നാകും സർവീസ് നടത്തുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.