തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മൊബൈൽ റിസർവേഷൻ ആപ്പായ ' എൻ്റെ കെ.എസ്.ആർ.ടി.സിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവ്വഹിക്കും. രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടനം. അഭി ബസുമായി ചേർന്ന് ആൻഡ്രോയ്ഡ് / ഐ.ഒ.എസ് പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാൻ കഴിയുന്ന ആപ്ലിക്കേഷനാണ് തയ്യാറാക്കിയിരിക്കുന്നത്. എല്ലാവിധ ആധുനിക പേയ്മെൻ്റ് സംവിധാനങ്ങളും ആപ്ലിക്കേഷൻ വഴി നിർവ്വഹിക്കാൻ കഴിയും. ഇതുകൂടാതെ യാത്രാക്കാർക്ക് എവിടെ നിന്നും ബസിൽ കയറുവാനും ഇറങ്ങുവാനും കഴിയുന്ന അൺലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവീസുകളായ ജനത സർവീസ്, ചരക്കുകളും പാഴ്സലുകളും കൈകാര്യം ചെയ്യുന്ന കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് എന്നിവയുടെ ലോഗോ ഉദ്‌ഘാടനവും മുഖ്യമന്ത്രി ഇന്ന് നിർവ്വഹിക്കും.
' എൻ്റെ കെ.എസ്.ആർ.ടി.സി' മൊബൈൽ ആപ്പ് ഉദ്‌ഘാടനം ഇന്ന് - എൻ്റെ കെ.എസ്. ആർ.ടി.സി'
രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടനം