ETV Bharat / state

സംസ്ഥാനത്ത് കോൺട്രാക്‌ട് കാരേജ് വാഹനങ്ങള്‍ക്ക് പൂട്ട് വീഴും; മോട്ടോർ വാഹന വകുപ്പിന്‍റെ കര്‍ശന നടപടി

state Motor Vehicle Department has taken strict action to lock contract carriage vehicles Kerala: നിയമം തെറ്റിച്ച് സംസ്ഥാനത്ത് സർവീസ് നടത്തുന്ന വാഹനങ്ങൾ ഉൾപ്പെടെയുള്ള കോൺട്രാക്‌ട് കാരേജ് വാഹനങ്ങൾക്ക് പൂട്ടിടാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. പരിശോധനയ്ക്കായി അഞ്ച് സ്ക്വാഡുകൾ

kerala mvd  Thiruvananthapuram mvd  mvd Thiruvananthapuram  Thiruvananthapuram  കോൺട്രാക്‌ട് കാരേജ് വാഹനങ്ങൾ  എം വി ഡി കേരള  സ്പെഷ്യൽ ചെക്കിഗ് സ്വാഡ് എം വി ഡി  state Motor Vehicle Department  ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്  A I T P  contract carriage vehicles  Motor Vehicle Department  ഗതാഗത മന്ത്രി ആന്‍റണി രാജു
state Motor Vehicle Department has taken strict action to lock contract carriage vehicles kerala
author img

By ETV Bharat Kerala Team

Published : Nov 18, 2023, 7:10 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) നിയമം തെറ്റായി വ്യാഖ്യാനിച്ച് സ്റ്റേജ് കാരേജ് സർവീസ് നടത്തുന്ന അന്യ സംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെയുള്ള കോൺട്രാക്‌ട് കാരേജ് വാഹനങ്ങളെ പൂട്ടാൻ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (state Motor Vehicle Department has taken strict action to lock contract carriage vehicles Kerala) ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്ന വാഹനങ്ങളെ പിടികൂടാൻ തിരുവനന്തപുരം ജില്ലയിൽ സ്പെഷ്യൽ ചെക്കിങ് സ്ക്വാഡുകളെ നിയോഗിച്ചു. നവംബർ 16ന് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിങ്ങിലെ നിർദേശ പ്രകാരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസർ, എൻഫോഴ്സ്മെന്‍റ് അജിത് കുമാർ കെ ആണ് ഇതിന്‍റെ ഉത്തരവിറക്കിയത്.

Also read : 'ഹെൽമെറ്റ് ഉണ്ടായാൽ പോരാ.. നന്നെല്ലെങ്കിൽ ഔട്ടാകും, കളിയിലും ജീവിതത്തിലും' ബോധവത്കരണവുമായി എംവിഡി

ജില്ലയിൽ പരിശോധനയ്ക്കായി അഞ്ച് സ്ക്വാഡുകളെയാണ് നിയോഗിച്ചത്. ദിവസേനയുള്ള പരിശോധന വിവരങ്ങൾ അതാത് ദിവസം തന്നെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഓൾ ഇന്ത്യ പെർമിറ്റ് ദുരുപയോഗം ചെയ്‌ത് റൂട്ട് ബസ് ആയി ഓടുന്നത് തടയുന്നതിനാണ് നടപടി.

വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് കേന്ദ്രം നൽകുന്ന പെർമിറ്റ് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും വിനോദസഞ്ചാരികളെ ഒരു സംസ്ഥാനത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഈ സംവിധാനമെന്നും പ്രത്യേകം ടിക്കറ്റ് നൽകി റൂട്ട് ബസ് പോലെ ഓടിക്കാൻ അനുമതിയില്ലെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങളിൽ നിന്ന് പ്രവേശന നികുതി ഈടാക്കരുതെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയത്. ടൂറിസ്റ്റ് വാഹനങ്ങൾക്ക് ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നികുതി ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.