ETV Bharat / state

'അവസരം കിട്ടിയാൽ കെ-റെയിൽ നടപ്പാക്കും' ; തീരുമാനിച്ചാൽ യാഥാര്‍ഥ്യമാക്കാന്‍ കെൽപ്പുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്ന് എംവി ഗോവിന്ദന്‍ - സിപിഎം

ശാസ്ത്ര സാങ്കേതിക വിദ്യയെ ഉൾപ്പെടുത്തി 50 വർഷം മുൻപിൽ കണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് എം വി ഗോവിന്ദന്‍

എം വി ഗോവിന്ദന്‍  MV Govindan  സിപിഎം സംസ്ഥാന സെക്രട്ടറി  K Rail  ജനകീയ പ്രതിരോധ ജാഥ  MV Govindan about k rail  MV Govindan  K rail will be implemented in Kerala  കെ റെയിൽ കേരളത്തിൽ നടപ്പാക്കുമെന്ന് എം വി ഗോവിന്ദൻ  കെ റെയിൽ  പിണറായി വിജയൻ  സിപിഎം  ജനകീയ പ്രതിരോധ ജാഥ
എം വി ഗോവിന്ദന്‍
author img

By

Published : Mar 11, 2023, 7:12 AM IST

Updated : Mar 11, 2023, 7:44 AM IST

കെ-റെയിൽ കേരളത്തിൽ നടപ്പാക്കുമെന്ന് എം വി ഗോവിന്ദന്‍

കോട്ടയം: അവസരം കിട്ടിയാൽ കെ-റെയിൽ കേരളത്തിൽ നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ - റെയിൽ നടപ്പാക്കാൻ സാധ്യതയുണ്ട്. ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കാൻ കെൽപ്പുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയത്ത് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

50 വർഷം മുൻപിൽ കണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. അതിനാൽ തന്നെ ശാസ്ത്ര സാങ്കേതിക വിദ്യയെ ഉൾപ്പെടുത്തി സമസ്‌ത മേഖലയിലും കേരളത്തെ ഒന്നാമതാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. അതി ദരിദ്രരില്ലാത്ത ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നതാണ് പിണറായി വിജയൻ സർക്കാരിന്‍റെ പ്രതിജ്ഞയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 20 ന് കാസര്‍കോട് നിന്നാണ് ജനകീയ പ്രതിരോധ ജാഥയുടെ പര്യടനം തുടങ്ങിയത്. ജാഥ മാര്‍ച്ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കും. ഇടുക്കി ജില്ലയില്‍ നിന്നാണ് ജാഥ കോട്ടയം ജില്ലയിലെത്തിയത്.

മുണ്ടക്കയത്തും ചങ്ങനാശ്ശേരിയിലും സ്വീകരണ സമ്മേളനങ്ങള്‍ നടന്നു. ജാഥാംഗങ്ങളായ പി കെ ബിജു, സി എസ് സുജാത, എം സ്വരാജ്, ജെയ്‌ക് സി തോമസ്, കെ ടി ജലീല്‍ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി : കാസർകോട്- തിരുവനന്തപുരം അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈൻ ജനങ്ങളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പിന്നാലെ പദ്ധതി ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നുവെങ്കിലും അത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, കേരള റെയിൽ ഡെവലപ്‌മെന്‍റ് കോർപറേഷൻ ലിമിറ്റഡും അറിയിച്ചിരുന്നു.

കേന്ദ്ര സർക്കാരോ, സംസ്ഥാന സർക്കാരോ സിൽവർലൈൻ ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും റെയിൽവേ ബോർഡിന്‍റെ അന്തിമാനുമതി കിട്ടുന്ന മുറയ്‌ക്ക് സിൽവർലൈൻ പദ്ധതിയുടെ തുടർ നടപടികളിലേക്ക് കടക്കുമെന്നും കെ റെയിൽ കോർപറേഷൻ അറിയിച്ചിരുന്നു. കൂടാതെ പദ്ധതി നടപ്പിലാക്കുമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ചിരുന്നു.

ജനങ്ങളുടെ ആശങ്ക അകറ്റിയാകും പദ്ധതി നടപ്പിലാക്കുകയെന്നും വീടും ഭൂമിയും ഏറ്റെടുക്കുമ്പോള്‍ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഇനി ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

4 മണിക്കൂർ കൊണ്ട് കാസർകോടെത്താം: വയനാട്, ഇടുക്കി, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളിലൂടെ 529 കിലേമീറ്ററാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. 64000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 1383 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. പദ്ധതിയുടെ ആകെ തുകയിൽ 33,700 കോടി രൂപ വിദേശ വായ്‌പയാണ്.

ശരാശരി 200 കിലോമീറ്റർ വേഗതയിൽ സെമി ഹൈസ്‌പീഡ് ട്രെയിൻ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ തിരുവനന്തപുരം മുതൽ കാസർകോട് വരെ 4 മണിക്കൂറുകൊണ്ട് യാത്ര ചെയ്യാനാകും എന്നാണ് കണക്കുകൂട്ടൽ. സ്ഥലം ഏറ്റെടുക്കുന്നതിന് 13,362 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു ഹെക്‌ടറിന് 9 കോടി രൂപ നഷ്‌ട പരിഹാരം നല്‍കും.

പദ്ധതിയുടെ ഭാഗമായി 9314 കെട്ടിടങ്ങള്‍ പൊളിച്ച്‌ നീക്കേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാകും പദ്ധതിയുടെ അലൈന്‍മെന്‍റ് തയാറാക്കുക.ആരാധനാലയങ്ങളേയും പാടങ്ങളേയും പദ്ധതി ബാധിക്കില്ല. പാടശേഖരങ്ങള്‍ക്ക് മുകളില്‍ 88 കിലോമീറ്റര്‍ ആകാശപാത ഉണ്ടാക്കും. ഓരോ 500 മീറ്ററിലും അണ്ടർപാസ് ഉണ്ടായിരിക്കും.

Last Updated : Mar 11, 2023, 7:44 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.