ETV Bharat / state

കേരളത്തില്‍ പ്രതിപക്ഷം വികസനത്തെ തടയുന്നുവെന്ന് എംവി ഗോവിന്ദൻ

പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി

MV Govindan Cpm state secretary kerala
MV Govindan Cpm state secretary kerala
author img

By

Published : Mar 18, 2023, 9:26 PM IST

തിരുവനന്തപുരം: എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപനം. സമാപന സമ്മേളനം സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഒരുമാസം നീണ്ടുനിന്ന പ്രതിരോധ ജാഥ കേരളത്തിലെ 140 മണ്ഡലങ്ങളിലേയും സ്വീകരണത്തിന് ശേഷമാണ് സമാപിച്ചത്.

കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം:- കേന്ദ്രസർക്കാരിന്‍റെ അവഗണനയ്ക്ക് എതിരെ പ്രതിപക്ഷം കേരള നിയമസഭയിൽ അടക്കം കാണിക്കുന്ന നടപടികളെയും വിമർശിച്ചും കേരളത്തിന്‍റെ പുതിയ വികസന കാഴ്ചപ്പാടുകൾ മുന്നോട്ടു വച്ചുമാണ് പ്രതിരോധ ജാഥ സമാപിച്ചത്. ചരിത്രത്തിൽ സമാനത ഇല്ലാത്ത രീതിയിലാണ് പിണറായി ഭരണത്തിനും എതിരെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെയും മാധ്യമങ്ങളും ആക്രമിക്കുന്നത്, അവകാശപ്പെട്ട ഫണ്ട് നൽകാതെയും അർഹമായ ആനുകൂല്യങ്ങൾ നൽകാതെയുമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയപരമായി നേരിടാൻ കഴിയാത്തതിനാലാണ് പഴയ ഫ്യൂഡൽ രീതിയിൽ പ്രതിപക്ഷം കേരള സർക്കാരിനെ ആക്രമിക്കുന്നത്.

രാജ്യം ഭരിക്കുന്നത് കലാപത്തിന് ആഹ്വാനം നല്‍കിയവര്‍:- കോൺഗ്രസ് - ലീഗ് - ബിജെപി - ജമാഅത്തെ ഇസ്‌ലാമി സഖ്യം കേരളത്തിൽ വികസനത്തെ തടയുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഭരണഘടനയെ തള്ളിപ്പറഞ്ഞവരാണ് രാജ്യം ഭരിക്കുന്നവരെന്നും ഇന്ത്യയിൽ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് അവർ ചെയ്യുന്നതെന്നും കേരളത്തിന്‍റെ മതേതരത്വം നശിപ്പിക്കാൻ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ ശ്രമിക്കുന്നുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു.

ജീവിത സൂചികയിൽ ഒന്നാം സ്ഥാനത്തായത് സംസ്ഥാനത്തിന് തിരിച്ചടിയായി കൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം കേന്ദ്രം ഫണ്ട് നൽകുന്നില്ല. എയിംസ്, കോച്ച് ഫാക്ടറി, മെഡിക്കൽ കോളജുകൾ പോലെയുള്ളവ വികസന ആനുകൂല്യങ്ങൾ കേന്ദ്രം അവഗണിക്കുകയാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. സംഘ്പരിവാർ അനുകൂല ലക്ഷ്യത്തിൻ്റെ ഭാഗമായി ഗവർണർ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇവയെല്ലാം മറികടന്നുകൊണ്ട് കേരള സർക്കാർ മുന്നോട്ടു പോവുകയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും രണ്ടാം വർഷ ദൗത്യം കേരളത്തിലെ യുവാക്കൾക്ക് തൊഴിൽ നൽകുക എന്നുള്ളതാണ്. ഒരു ലക്ഷത്തിലധികം പേർക്ക് സഹകരണ വകുപ്പിൽ നിലവിൽ തൊഴിൽ നൽകി. തുടർനടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എം വി ഗോവിന്ദനോടൊപ്പം പി കെ ബിജു, സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീൽ, ജെയ്ക് സി തോമസ് എന്നിവരായിരുന്നു സ്ഥിര ജാഥാംഗങ്ങൾ. കാസർകോട് കുമ്പളയിൽ നിന്നായിരുന്നു ആരംഭിച്ചത്. കോടിയേരി ബാലകൃഷ്ണന് ശേഷം പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വന്ന എം വി ഗോവിന്ദന് പാർട്ടിയിൽ കൂടുതൽ പിന്തുണ ഉറപ്പിക്കുന്നതാണ് പ്രതിരോധ ജാഥ. ജാഥയ്ക്കിടെ ബ്രഹ്മപുരം, സോണ്ട കമ്പനി, സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ തുടങ്ങി പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതിനെല്ലാം മറുപടി പറഞ്ഞാണ് ജാഥ മുന്നോട്ടുപോയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.