ETV Bharat / state

'എഐ ക്യാമറ പദ്ധതിയില്‍ നയാപൈസയുടെ അഴിമതിയില്ല, മുഖ്യമന്ത്രിയെ വേട്ടയാടുന്നു'; പ്രതിപക്ഷ ആരോപണം പൂർണമായി തള്ളി സിപിഎം - എഐ ക്യാമറ വിവാദം

എഐ ക്യാമറ പദ്ധതിയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും തള്ളി സര്‍ക്കാരിനും കെല്‍ട്രോണിനും പൂര്‍ണ പിന്തുണ നല്‍കുന്ന നിലപാടാണ് സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടായത്

allegations on ai camera  mv govindan against opposition  എഐ ക്യാമറയിൽ നയാപൈസയുടെ അഴിമതിയില്ല  എഐ ക്യാമറ പദ്ധതി  എഐ ക്യാമറ വിവാദത്തില്‍ സര്‍ക്കാരിന് സിപിഎം പിന്തുണ
സിപിഎം
author img

By

Published : May 7, 2023, 4:32 PM IST

Updated : May 7, 2023, 7:08 PM IST

എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം : എഐ ക്യാമറ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾ പൂർണമായി തള്ളി സിപിഎം. നയാപൈസയുടെ അഴിമതി നടക്കാത്ത പദ്ധതിയാണിത്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്ഥാപിച്ച ക്യാമറ പദ്ധതിയുടെ നടത്തിപ്പടക്കമുള്ള എല്ലാ ഉത്തരവാദിത്തവും കെൽട്രോണിനാണ്. കരാർ സംബന്ധിച്ചും ഉപകരണങ്ങള്‍ സംബന്ധിച്ചും കെൽട്രോൺ ഒരു കാര്യവും മൂടിവച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

READ MORE | 'മുഖ്യമന്ത്രിയെക്കുറിച്ച് തോന്നിവാസം പറയരുത്, അദ്ദേഹം മറുപടി പറയേണ്ടതില്ല' ; ക്ഷുഭിതനായി എംവി ഗോവിന്ദന്‍

കരാർ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം അടക്കം കരാർ വിവരങ്ങൾ നൽകി. എന്നിട്ടും കെൽട്രോൺ കരാർ വിവരങ്ങൾ മറച്ചുവയ്ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് ആ പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സർക്കാറിന് കെൽട്രോണുമായാണ് കരാർ. കെൽട്രോണാണ് ഉപകരാറിൽ ഒപ്പിട്ടത്. അതിൽ സർക്കാറിന് പങ്കില്ല. 232.25 കോടി രൂപയുടേതാണ് പദ്ധതി. 142 കോടി രൂപ ക്യാമറയുടേയും അനുബന്ധ ഉപകരണങ്ങളുടേയും ചെലവാണ്.

നിലവിലെ തുക ചെലവഴിക്കുന്നത് കെല്‍ട്രോണ്‍ : അഞ്ചുവർഷത്തെ അറ്റകുറ്റപ്പണിക്കും ജിഎസ്‌ടിയ്ക്കുമായാണ് ബാക്കിയുള്ള തുക ചെലവഴിക്കുന്നത്. നിലവിൽ ഈ തുക കെൽട്രോൺ ആണ് ചെലവഴിക്കുന്നത്. സർക്കാർ ഇതുവരെ ഒരു നയാപൈസ ചെലവാക്കിയിട്ടില്ല. അഞ്ചുവർഷംകൊണ്ട് 20 ഗഡുക്കളായി കെൽട്രോണിന് ഈ തുക നൽകാമെന്നാണ് കരാർ. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നത്. ഇതിലൂടെ ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ കഴിയും. എന്ത് വികസനത്തേയും എതിർക്കുക എന്നതാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. പ്രതിപക്ഷം ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒരു കഴമ്പുമില്ല.

'ഇത് പ്രതിപക്ഷത്തിന്‍റെ മത്സരം മാത്രം': പദ്ധതി സംബന്ധിച്ച് തെറ്റായ രേഖകളാണ് പ്രതിപക്ഷം അഴിമതി ആരോപണത്തിന്‍റെ ഭാഗമായി പുറത്തുവിട്ടത്. പ്രതിപക്ഷനിരയിലെ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. പ്രതിപക്ഷ നേതാവ് 100 കോടിയുടെ ആരോപണം ഉന്നയിക്കുമ്പോൾ മുൻ പ്രതിപക്ഷ നേതാവ് 132 കോടിയുടെ ആരോപണമാണ് ഉന്നയിക്കുന്നത്. സർക്കാരിനെതിരെ ആരോപണമുന്നയിക്കാനുള്ള വടംവലിയാണ് നടക്കുന്നത്.

ALSO READ | 'ശരിക്കും ക്യാമറ എ ഐ തന്നെയാണോ? ഇത് കേരളം കണ്ട ഏറ്റവും വലിയ കൊള്ള'; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്

മുഖ്യമന്ത്രിയെ വേട്ടയാടാനാണ് ശ്രമം. മുഖ്യമന്ത്രിയോ ഒരു മന്ത്രിയോ അല്ല പദ്ധതി തീരുമാനിച്ചതും അനുമതി നൽകിയതും. മന്ത്രിസഭ പൂർണമായാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.ഇത്തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളേയും നേട്ടങ്ങളേയും ഇകഴ്ത്തി കാണിക്കാമെന്ന് പ്രതിപക്ഷം കരുതേണ്ട. അതിനെ സിപിഎം ശക്തമായി എതിർക്കും. കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള ശ്രമം സിപിഎം നടത്തുമെന്നും എംവി ഗോവിന്ദൻ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് കത്തെഴുതി ചെന്നിത്തല: എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്. മുഖ്യമന്ത്രിയുടെ മൗനം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ദുരാരോപണങ്ങളാണെന്ന് പറഞ്ഞ് വിവാദത്തില്‍ നിന്നും മുഖ്യമന്ത്രി തടിതപ്പാനാണ് നോക്കിയതെന്നും ആരോപിക്കുന്നുണ്ട്.

Last Updated : May 7, 2023, 7:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.