ETV Bharat / state

'ഗവര്‍ണര്‍ നടപ്പാക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയില്‍ ആക്കാനുള്ള സംഘപരിവാർ അജണ്ട': എം വി ഗോവിന്ദൻ - കാനം രാജേന്ദ്രൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സർക്കാർ വിരുദ്ധ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് എല്‍ഡിഎഫ്. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിന് ശേഷമാണ് എം വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്. സെനറ്റ്‌ അംഗങ്ങളെ പിൻവലിച്ചത് അമിതാധികാര പ്രയോഗമാണെന്നും അദ്ദേഹം പറഞ്ഞു

MV Govindan about Governor  Governor Arif Muhammed Khan  MV Govindan  MV Govindan about Governor Arif Muhammed Khan  സംഘപരിവാർ അജണ്ട  എം വി ഗോവിന്ദൻ  ഗവർണർ  സിപിഎം  CPM  എല്‍ഡിഎഫ്  LDF
'ഗവര്‍ണര്‍ നടപ്പാക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയില്‍ ആക്കാനുള്ള സംഘപരിവാർ അജണ്ട': എം വി ഗോവിന്ദൻ
author img

By

Published : Oct 23, 2022, 2:49 PM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചാൻസലർ പദവി ഉപയോഗിച്ച് ഗവർണർ അധികാര ദുർവിനിയോഗം നടത്തുന്നു എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാനുള്ള സംഘപരിവാർ അജണ്ടയാണ് ഗവർണർ നടപ്പാക്കുന്നത്.

എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍

സെനറ്റ്‌ അംഗങ്ങളെ പിൻവലിച്ചത് അമിതാധികാര പ്രയോഗമാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സർക്കാർ വിരുദ്ധ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് രൂപം നൽകാൻ ചേർന്ന ഇടതുമുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർമാരെ നിരന്തരം ഭീഷണിപ്പെടുത്തുന്നത് അപമാനകരമാണ്.

ഉന്നത വിദ്യാഭ്യാസ മേഖല കുതിപ്പിന് തയാറെടുക്കുന്ന ഘട്ടമാണിത്. ഈ ഘട്ടത്തിലാണ് ഗവർണറുടെ നിയമവിരുദ്ധ ഇടപെടൽ. ഗവർണറുടെ വഴിവിട്ട നീക്കം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. അക്കാദമിക പണ്ഡിതരെ ക്രിമിനല്‍ എന്ന് ആക്ഷേപിക്കുന്നു. ചാൻസലർ പദവിയെ ദുരുപയോഗിച്ച് സർവകലാശാലകളുടെ പ്രവർത്തനത്തെ ഗവർണർ തകർക്കുന്നു.

475.65 കോടി രൂപ കേരള സർവകലാശാലയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അനുവദിച്ചു. സർവകലാശാലകൾ വലിയ മുന്നേറ്റം നടത്തിയ കാലഘട്ടമാണിത്. ഗവർണറുടെ വഴിവിട്ട ഇടപെടൽ ഗുരുതര പ്രശ്‌നമാണ്. ആർഎസ്എസ് അനുഭാവിയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഗവർണർ മുന്നോട്ടു പോകുന്നത്. ഈ നീക്കത്തിനെതിരെ കേരള ജനത ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സർവകലാശാല പ്രവർത്തനങ്ങളിലെ ഗവർണറുടെ ഇടപെടൽ സംഘപരിവാർ അജണ്ടയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സർവകലാശാല പ്രവർത്തനം തടസപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ചാൻസലർ മുന്നോട്ടു പോകുന്നു. വിദ്യാഭ്യാസം സംരക്ഷിക്കാൻ വിശാലമായ പ്ലാറ്റ്‌ഫോം ആണ് ഉദ്ദേശിക്കുന്നത്. ഗവർണർക്കെതിരായ പ്രതിഷേധം രാഷ്‌ട്രീയ സമരം അല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.