തിരുവനന്തപുരം: ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ ആറുപേർക്ക് ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും ജാഗ്രത. ബ്രിട്ടണിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ശ്രവം പൂനെ എൻ.ഐ.വിയിലേക്ക് അയച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും പരിശോധനയ്ക്ക് വിധേയമാക്കും. ജനിതക മാറ്റം സംഭവിച്ച വൈറസ് ആണോ എന്നറിയാനാണ് പരിശോധന. ബെംഗളൂരുവിൽ മൂന്ന് പേർക്കും ഹൈദരാബാദിൽ രണ്ട് പേർക്കും പൂനെയിൽ നിന്നുള്ള ഒരാൾക്കുമാണ് പുതിയ വൈറസ് സ്ഥിരീകരിച്ചത്.
ജനിതകമാറ്റം വന്ന വൈറസ്; കേരളത്തിലും ജാഗ്രത - uk returnees covid
ബ്രിട്ടണിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്.