ETV Bharat / state

മുസ്ലിം ലീഗിൽ മമ്മൂട്ടിക്കും ഷാറൂഖ് ഖാനും മിയ ഖലീഫയ്‌ക്കും അംഗത്വം ; അന്വേഷിക്കുമെന്ന് നേതൃത്വം - muslim league membership shah rukh khan mammootty

നേമം കളിപ്പാന്‍കുളം വാര്‍ഡിൽ ഓണ്‍ലൈനായി നടത്തിയ അംഗത്വ വിതരണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്

മുസ്ലീം ലീഗിന്‍റെ അംഗത്വ പട്ടികയില്‍ സിനിമ താരങ്ങൾ  ഷാറുഖ് ഖാൻ  മുസ്ലീം ലീഗ്  Muslim League  മുസ്ലീം ലീഗിന്‍റെ അംഗത്വ വിതരണം  മുസ്ലീം ലീഗിൽ സിനിമ താരങ്ങൾക്കും അംഗത്വം  muslim league membership  muslim league membership shah rukh khan mammootty  മുസ്ലീം ലീഗ് അംഗത്വത്തിൽ ക്രമക്കേട്
മുസ്ലീം ലീഗ് അംഗത്വത്തിൽ ക്രമക്കേട്
author img

By

Published : Jan 7, 2023, 12:51 PM IST

തിരുവനന്തപുരം : മുസ്ലിം ലീഗിന്‍റെ അംഗത്വ പട്ടികയില്‍ ഷാറൂഖ് ഖാനും മമ്മൂട്ടിയും,മുന്‍ പോണ്‍ സ്റ്റാര്‍ മിയ ഖലീഫയും. നേമം കളിപ്പാന്‍കുളം വാര്‍ഡിലാണ് മുസ്ലിം ലീഗിന്‍റെ അംഗത്വ പട്ടികയില്‍ ഗുരുതര ക്രമക്കേട്. വീടുകള്‍ സന്ദര്‍ശിച്ച് വിതരണം ചെയ്യണമെന്ന് ലീഗ് നേതൃത്വം നിര്‍ദേശം നൽകിയ അംഗത്വ പട്ടികയിലാണ് പ്രസിദ്ധര്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പ്രത്യേകം സൈറ്റ് തയ്യാറാക്കി ലീഗിന്‍റെ ഓരോ വാര്‍ഡിലും പ്രത്യേകം അഡ്രസും പാസ്‌വേര്‍ഡും നൽകിയായിരുന്നു അംഗത്വം ചേര്‍ക്കല്‍. ഡിസംബര്‍ 31 ന് അവസാനിച്ച അംഗത്വ ക്യാമ്പയിനില്‍ 59,551 പേര്‍ ഭാഗമായെന്നാണ് പാര്‍ട്ടിയുടെ കണക്ക്. ഇതില്‍ പകുതിയിലധികവും സ്ത്രീകളുമാണ്.

അംഗത്വ വിതരണത്തില്‍ പേരും ആധാര്‍ നമ്പറും തിരിച്ചറിയല്‍ കാര്‍ഡും ഫോണ്‍ നമ്പറും സ്വീകരിക്കണമെന്നായിരുന്നു നേതൃത്വത്തിന്‍റെ നിര്‍ദേശം. കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ ഇത്‌ തുറന്ന് പരിശോധിക്കാൻ കഴിയൂ. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ്‌ ചലച്ചിത്ര താരങ്ങളുടെ പേരുകളും കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.