ETV Bharat / state

മ്യൂസിയം പരിസരത്തെ ആക്രമണം: പ്രതി സന്തോഷിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും - തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍

കുറുവന്‍കോണത്തെ വീട്ടില്‍ കയറി അതിക്രമം കാണിച്ച കേസുമായി ബന്ധപ്പെട്ട് സന്തോഷ് കുമാറിന്‍റെ വിരലടയാളം ഫോറൻസിക് ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചു

museum attack  accused Santhosh Kumar will be arrested today  മ്യൂസിയം പരിസരത്തെ ആക്രമണം  പ്രതി സന്തോഷിന്‍റെ അറസ്റ്റ് ഇന്ന്  കുറുവന്‍കോണത്തെ വീട്ടില്‍ കയറി അതിക്രമം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ച കേസ്
മ്യൂസിയം പരിസരത്തെ ആക്രമണം; പ്രതി സന്തോഷിന്‍റെ അറസ്റ്റ് ഇന്ന്
author img

By

Published : Nov 5, 2022, 8:49 AM IST

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ച കേസിലെ പ്രതി സന്തോഷ്‌ കുമാറിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോടതിയില്‍ അപേക്ഷ നല്‍കിയതിന് ശേഷമാകും ജയിലിലെത്തി മ്യൂസിയം പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക. പ്രതി സന്തോഷാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇന്ന് തന്നെ പ്രൊഡക്ഷൻ വാറണ്ടും കസ്റ്റഡി അപേക്ഷയും നൽകി സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കും. തുടർന്ന് മ്യൂസിയത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. സന്തോഷിനെതിരെ സമാനമായ നിരവധി പരാതികൾ ഉണ്ടെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പെൺകുട്ടിയെ വീട്ടിൽ കയറി കഴുത്തിൽ കത്തിവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും സന്തോഷാണ് പ്രതി. ഇത് തെളിയിക്കുന്നതിന് സന്തോഷിന്‍റെ വിരലടയാളം ഫോറൻസിക് ലാബിലേക്ക് അയച്ചു.

കുറുവന്‍കോണത്തെ വീട്ടില്‍ കയറി പെണ്‍കുട്ടിയെ ആക്രമിച്ചെന്നാണ് കേസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.