ETV Bharat / state

മുറജപത്തിൻ്റെ രണ്ടാം ജപം നാളെ സമാപിക്കും

ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തോട് അനുബന്ധിച്ച് 55 ദിവസം നീണ്ടു നിൽക്കുന്ന കലാമേളയാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്

മുറജപം വാർത്ത  തിരുവനന്തപുരം വാർത്ത  ശ്രീപത്മനാഭസ്വാമി ക്ഷേത്രം വാർത്ത  മുറജപത്തിൻ്റെ രണ്ടാം ജപം  ശീവേലി ചടങ്ങുകള്‍  Murajapam at sree padmanabha temple  sree padmanabha temple  thiruvanthapuram latest news  sree padmanabha temple Murajapam news  Murajapam second prayer will conclude tomorrow
മുറജപത്തിൻ്റെ രണ്ടാം ജപം നാളെ സമാപിക്കും
author img

By

Published : Dec 5, 2019, 9:04 PM IST

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന മുറജപത്തിൻ്റെ ഭാഗമായുള്ള രണ്ടാം ജപം നാളെ സമാപിക്കും. നാളെ രാത്രി എട്ട് മണിക്ക് കമല വാഹനത്തില്‍ പൊന്നും ശീവേലിയും നടക്കും. കിഴക്കേ ശീവേലിപുരയിലാണ് ശീവേലി ചടങ്ങുകള്‍ ആരംഭിക്കുക. സ്വര്‍ണ്ണ നിര്‍മിതമായ കമല വാഹനത്തില്‍ ശ്രീപത്‌മനാഭസ്വാമിയേയും വെള്ളി വാഹനത്തില്‍ നരസിംഹമൂര്‍ത്തിയേയും എഴുന്നള്ളിക്കും. പടിഞ്ഞാറെ നടയില്‍ ശീവേലി എത്തുമ്പോള്‍ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയും എഴുന്നള്ളിപ്പിൻ്റെ ഭാഗമാകും.

ആദ്യ പ്രദക്ഷിണത്തില്‍ പ്രത്യേക പൂജയും ദീപാരാധനയും നടത്തും. പടിഞ്ഞാറെ നടയിലാണ് പ്രത്യേക പൂജ നടക്കുക. ക്ഷേത്ര സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ്മ ഉടവാളുമായി ശീവേലിക്ക് അകമ്പടി സേവിക്കും. മൂന്ന് പ്രദക്ഷിണത്തോടെയാണ് ശീവേലി സമാപിക്കുക. മുറജപത്തോട് അനുബന്ധിച്ചുള്ള മൂന്നാം ജപം ശനിയാഴ്ച ആരംഭിക്കും. ഡിസംബര്‍ പതിനാലിനാണ് മൂന്നാം ജപം സമാപിക്കുക. ജനുവരി 15നാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ലക്ഷദീപം നടക്കുക.

Intro:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന മുറജപത്തിലെ രണ്ടാം ജപം നാളെ സമാപിക്കും

Body:തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നടക്കുന്ന മുറജപത്തിന്റെ ഭാഗമായുള്ള രണ്ടാം ജപം നാളെ സമാപിക്കും. നാളെ രാത്രി എട്ട് മണിക്ക് കമലവാഹനത്തില്‍ പൊന്നും ശീവേലി നടക്കും. കിഴക്കേ ശീവേലിപുരയിലാണ് ശീവേലി ചടങ്ങുകള്‍ ആരംഭിക്കുക. സ്വര്‍ണ്ണ നിര്‍മിതമായി കമല വാഹനത്തില്‍ ശ്രീപത്‌നാഭസ്വാമിയേയും വെള്ളി വാഹനത്തില്‍ നരസിംഹമൂര്‍ത്തിയേയും എഴുന്നള്ളിക്കും. പടിഞ്ഞാറെ നടയില്‍ ശിവേലി എത്തുമ്പോള്‍ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയും എഴുന്നള്ളത്തിന്റെ ഭാഗമാകും. ആദ്യ പ്രദക്ഷിണത്തില്‍ പ്രത്യക പൂജയും ദീപാരധനയും നടത്തും. പടിഞ്ഞാറെ നടയിലാണ് പ്രത്യേക പൂജ നടക്കുക. ക്ഷേത്ര സ്ഥാനി മൂലംതിരുനാള്‍ രാമവര്‍മ്മ ഉടവാളുമായി ശീവേലിക്ക് അകംപടി സേവിക്കും. മൂന്ന് പ്രദക്ഷിണത്തോടെയാണ് ശീവേലി സമാപിക്കുക. മുറജപത്തോടനുബന്ധിച്ചുള്ള മൂന്നാം ജപം ശനിയാഴ്ച ആരംഭിക്കും. ഡിസംബര്‍ പതിനാലിനാണ് മൂന്നാം ജപം സമാപിക്കുക. ജാനുവരി 15നാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ലക്ഷദീപം നടക്കുക.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.