ETV Bharat / state

ലക്ഷം ദീപക്കാഴ്‌ചയിൽ നാളെ മുറജപത്തിന് സമാപനം

56 ദിവസം നീണ്ട മുറജപം നവംബർ 21 നാണ് ആരംഭിച്ചത്.

മുറജപത്തിന് സമാപനം  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം  ലക്ഷം ദീപക്കാഴ്‌ച  Laksham Deepakazhcha  Murajapam  padhmanabha temple
ലക്ഷം ദീപക്കാഴ്‌ചയിൽ മുറജപത്തിന് സമാപനം
author img

By

Published : Jan 14, 2020, 2:51 PM IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തിന് സമാപനം കുറിച്ച് ലക്ഷം ദീപക്കാഴ്‌ച. മകരസംക്രാന്തി ദിനമായ നാളെയാണ് ദീപക്കാഴ്‌ച ഒരുക്കുന്നത്. പരിശീലന ദീപക്കാഴ്‌ച ഇന്ന്‌ നടക്കും. അരമണിക്കൂറിനുള്ളിൽ എല്ലാ ദീപങ്ങളും തെളിയിക്കാൻ കഴിയുമോ എന്ന്‌ വിലയിരുത്താനാണ് പരിശീലന ദീപക്കാഴ്‌ച നടക്കുന്നത്. ആറു വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങ് ദർശിക്കാനുള്ള ഭക്തജനങ്ങളുടെ തിരക്ക് ക്രമാതീതമാകുമെന്നതിനാൽ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നാളെ ദീപക്കാഴ്‌ച ദർശിക്കാൻ സാധിക്കാത്തവർക്കായി മറ്റന്നാളും ചടങ്ങ് നടത്തും. ശീവേലി സമയത്ത് 21000 പേർക്ക് മാത്രമാണ് ദർശനം അനുവദിച്ചിട്ടുള്ളത്. ഇവർക്ക് പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. പാസില്ലാത്തവർക്ക് ശീവേലിപ്പുരയ്ക്ക് സമാന്തരമായി ക്യൂ ഏർപ്പെടുത്തും. പുത്തരിക്കണ്ടം, ഫോർട്ട് ഹൈസ്‌കൂൾ, ഫോർട്ട് കെഎസ്ആർടിസി സ്റ്റാൻഡ്, ശ്രീകണ്‌ഠേശ്വരം പാർക്ക് തുടങ്ങി 27 സ്ഥലങ്ങൾ പാർക്കിങിനായി ക്രമീകരിച്ചിട്ടുണ്ട്. 56 ദിവസം നീണ്ട മുറജപം നവംബർ 21 നാണ് ആരംഭിച്ചത്.

Intro:ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തിന് സമാപനം കുറിച്ച് ലക്ഷം ദീപക്കാഴ്ച മകരസംക്രാന്തി ദിനമായ നാളെ. പരിശീലന ദീപക്കാഴ്ച ഇന്നു നടക്കും. അരമണിക്കൂറിനുള്ളിൽ എല്ലാ ദീപങ്ങളും തെളിയിക്കാൻ കഴിയുമോ എന്ന വിലയിരുത്തലിനാണ് പരിശീലന ദീപക്കാഴ്ച.

ആറു വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങ് ദർശിക്കാനുള്ള ഭക്തജനങ്ങളുടെ തിരക്ക് ക്രമാതീതമാകുമെന്നതിനാൽ പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ദീപക്കാഴ്ച ദർശിക്കാൻ സാധിക്കാത്തവർക്കായി മറ്റന്നാളും ചടങ്ങ് നടത്തും.

ശീവേലി സമയത്ത് 21000 പേർക്ക് മാത്രമാണ് ദർശനം അനുവദിച്ചിട്ടുള്ളത്. ഇവർക്ക് പാസ് ഏർപ്പെടുത്തി. പാസ്സില്ലാത്തവർക്ക് ശീവേലിപ്പുരയ്ക്ക് സമാന്തരമായി ക്യൂ ഏർപ്പെടുത്തും.

പുത്തരിക്കണ്ടം, ഫോർട്ട് ഹൈസ്കൂൾ, ഫോർട്ട് കെ എസ് ആർ ടി സി സ്റ്റാൻഡ്, ശ്രീകണ്ഠേശ്വരം പാർക്ക് തുടങ്ങി 27 സ്ഥലങ്ങൾ പാർക്കിംഗിനായി ക്രമീകരിച്ചിട്ടുണ്ട്. 56 ദിവസം നീണ്ട മുറപം നവംബർ 21 നാണ് ആരംഭിച്ചത്.

etv bharat
thiruvananthapuram.

Body:.

Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.