ETV Bharat / state

സ്വപ്‌നയുടെ ആഡംബര വീട് പണിയുന്നതിൽ നിയമലംഘനം; നഗരസഭ പരിശോധിക്കും

നഗരത്തിന്‍റെ ഹൃദയഭാഗത്തായി കണ്ണേറ്റുമുക്കിലായി കോടികൾ വിലവരുന്ന 9.75 സെന്‍റ് ഭൂമിയിലാണ് സ്വപ്ന സുരേഷ് വീട് നിർമാണം ആരംഭിച്ചത്. 17 തൂണുകളുടെ നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്.

സ്വപ്‌നയുടെ ആഡംബര വീട്  നിയമലംഘനം  നഗരസഭ  തിരുവനന്തപുരം സ്വപ്‌ന  സ്വപ്ന സുരേഷ്  പൈലിങ്  മേയർ കെ.ശ്രീകുമാർ  കണ്ണേറ്റുമുക്ക്  Swapna Suresh's luxurious home construction  Thiruvananthapuram  municipality  mayor k sreekumar
സ്വപ്‌നയുടെ ആഡംബര വീട്
author img

By

Published : Jul 12, 2020, 5:17 PM IST

Updated : Jul 12, 2020, 5:34 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ സ്വപ്ന സുരേഷിന് ആഡംബര വീട് പണിയുന്നതിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് നഗരസഭ പരിശോധിക്കും. ജനവാസ മേഖലയിൽ പൈലിങ് നടത്തിയാണ് സ്വപ്‌ന ആഡംബര വീടിനുള്ള പണി ആരംഭിച്ചത്. ആഴത്തിൽ പൈലിങ് നടത്തി നിർമാണം നടത്താൻ അനുമതി ലഭിച്ചതെങ്ങനെയെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചിട്ടുണ്ട്.

സ്വപ്ന സുരേഷിന് ആഡംബര വീട് പണിയുന്നതിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് നഗരസഭ പരിശോധിക്കും

നഗരത്തിന്‍റെ ഹൃദയഭാഗത്തായി കണ്ണേറ്റുമുക്കിലായി കോടികൾ വിലവരുന്ന 9.75 സെന്‍റ് ഭൂമിയിലാണ് സ്വപ്ന സുരേഷ് വീട് നിർമാണം ആരംഭിച്ചത്. 6350 ചതുരശ്ര അടിയിൽ ആഡംബര വീടിന്‍റെ നിർമാണത്തിന് ആഴത്തിൽ പൈലിങ് നടത്തിയിരുന്നു. 17 തൂണുകളുടെ നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്. ഫെബ്രുവരി- മാർച്ച് മാസങ്ങളിലാണ് വീടിനായുള്ള നിർമാണാനുമതി നഗരസഭയിൽ നിന്നും നേടിയത്. ജനവാസ മേഖലയിൽ ആഴത്തിലുള്ള പൈലിങ് പാടില്ലെന്ന് നിയമം നിലവിലുണ്ടായിട്ടും സംഭവത്തിൽ നഗരസഭ ഇടപെട്ടിട്ടില്ല. സ്വപ്ന സുരേഷിന്‍റെ ഉന്നതതല ബന്ധം ഉപയോഗിച്ചാണ് ഇത് സാധിച്ചതെന്നാണ് ആക്ഷേപം. തമ്പാനൂരിൽ അധികം അകലെയല്ലാതെ കോടികളുടെ ഭൂമി വാങ്ങിയതിലും ഉന്നത ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.

Last Updated : Jul 12, 2020, 5:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.