ETV Bharat / state

മുല്ലപ്പെരിയാര്‍ മരം മുറി; വഞ്ചന ന്യായീകരിക്കാനാവാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നു: കെ. സുധാകരന്‍ - മുഖ്യമന്ത്രിയും സര്‍ക്കാരും കേരളത്തെ വഞ്ചിച്ചെന്ന്‌ കെ. സുധാകരന്‍

മുല്ലപ്പെരിയാര്‍ മരം മുറിയില്‍ (mullapperiyar tree cut) (baby dam) മുഖ്യമന്ത്രിയും സര്‍ക്കാരും കേരളത്തോട്‌ ചെയ്‌തത്‌ കൊടിയ വഞ്ചനയെന്ന്‌ കെപിസിസി കെ. സുധാകരന്‍. സത്യം പുറത്തു വരുന്നതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുധാകരന്‍.

k sudhakaran against pinarayi government in mullapperiyar tree cut issue  k sudhakaran about mullapperiyar tree cut  baby dam tree cut issue  k sudhakaran ask for judicial investigation in mullapperiyar tree cut  മുല്ലപ്പെരിയാര്‍ മരം മുറി  പിണറായി വിജയനെതിരെ കെ സുധാകരന്‍  മുഖ്യമന്ത്രിയും സര്‍ക്കാരും കേരളത്തെ വഞ്ചിച്ചെന്ന്‌ കെ. സുധാകരന്‍  മുല്ലപ്പെരിയാര്‍ മരം മുറി വിവാദം
മുല്ലപ്പെരിയാര്‍ മരം മുറി; ചെയ്‌ത വഞ്ചനയെ ന്യായീകരിക്കാനാവാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നു: കെ. സുധാകരന്‍
author img

By

Published : Nov 15, 2021, 6:16 PM IST

തിരുവനന്തപുരം: കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മുല്ലപ്പെരിയാര്‍ മരം മുറി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ്‌ കെ. സുധാകരന്‍. കേരളത്തിന്‍റെ താല്‍പര്യങ്ങള്‍ തമിഴ്‌നാടിന് അടിയവറവ് വെച്ചിട്ട് മുഖ്യമന്ത്രി നീണ്ട മൗനം പാലിക്കുകയാണ്. കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാന്‍ ഒരു വഴിയും കാണാത്തതിനാലാണ് ഈ മൗനമെന്നും സുധാകരന്‍ ആരോപിച്ചു.

ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാലു ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നത്. മുല്ലപ്പെരിയാറിലെ ബേബിഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി നല്‍കാന്‍ സെപ്റ്റംബര്‍ 17നു ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനം എടുക്കുകയും അക്കാര്യം ഒക്ടോബര്‍ 27ന് കേരളത്തിന്‍റെ സ്‌റ്റാന്‍ഡിങ്‌ കൗണ്‍സില്‍ ജി പ്രകാശ് കോടതിയെ അറിയിക്കുകയും ചെയ്‌തിട്ടുള്ളതാണ്. മരംമുറി വേഗത്തിലാക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച മൂന്നു കത്തുകളും പുറത്തുവന്നു.

ALSO READ: മുൻ ഭാര്യയെന്ന് കരുതി മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേൽപിച്ചു

നവംബര്‍ 6ന് തമിഴ്‌നാട് മുഖ്യമന്ത്രി നന്ദി പ്രകാശിപ്പിപ്പോള്‍ മാത്രമാണ് കേരളം ഇക്കാര്യം അറിയുന്നത്. അതുവരെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇതു മറച്ചുവച്ചു. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ളതാണ് അന്തര്‍ നദീജല വിഷയങ്ങള്‍ എന്ന വസ്‌തുത കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം അറിയാതെ ഈ വിഷയത്തില്‍ ഇല പോലും അനങ്ങില്ല എന്നതാണ് വാസ്‌തവം.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാന്‍ വ്യക്തമായ ആസൂത്രണമാണ് തമിഴ്‌നാട് നടത്തുന്നത്. അതിന്‍റെ ഭാഗമാണ് ബേബിഡാം ബലപ്പെടുത്തല്‍. തമിഴ്‌നാടുമായി ബന്ധപ്പെട്ട് പല സാമ്പത്തിക, രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

നിയമസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ തുടര്‍ച്ചയായി ഈ വിഷയം ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രി വാ തുറന്നില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഏറുകയാണ്. സത്യം പുറത്തു വരുന്നതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.