ETV Bharat / state

സി.പി.എമ്മിന് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ഫണ്ട്; മുല്ലപ്പെരിയാര്‍ വിഷയത്തിനൊപ്പം ഉയര്‍ത്തി കോണ്‍ഗ്രസ് - kerala

സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡിഎംകെ 25 കോടി നല്‍കിയിരുന്നെന്ന വാദം മുല്ലപ്പെരിയാര്‍ വിഷയത്തിനൊപ്പം കോണ്‍ഗ്രസ് ആയുധമാക്കുകയാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍ വാദിക്കുമ്പോഴും ഇതിന് തുരങ്കം വയ്ക്കുന്ന നീക്കങ്ങളാണ് പിണറായി സര്‍ക്കാരില്‍ നിന്നുണ്ടായതെന്നും പ്രതിപക്ഷം ആരോപിച്ചു.

ഡി.എം.കെ  സി.പി.എം തെരഞ്ഞെടുപ്പ് ഫണ്ട്  മുല്ലപ്പെരിയാര്‍  കോണ്‍ഗ്രസ്  തെരഞ്ഞെടുപ്പ് ഫണ്ട്  Mullapperiyar  Mullapperiyar dam  DMK CPM election fund  k sudhakaran  kerala  കേരളം
ഡി.എം.കെ - സി.പി.എം തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; മുല്ലപ്പെരിയാര്‍ വിഷയത്തിനൊപ്പം ഉയര്‍ത്തി കോണ്‍ഗ്രസ്
author img

By

Published : Nov 10, 2021, 4:00 PM IST

Updated : Nov 10, 2021, 4:09 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സി.പി.എമ്മിന് ഡി.എം.കെ 25 കോടി നല്‍കിയെന്ന ആരോപണം മുല്ലപ്പെരിയാര്‍ വിവാദത്തിനൊപ്പം ചര്‍ച്ചയാക്കി പ്രതിപക്ഷം. തമിഴ്‌നാടിന് കേരളം വഴിവിട്ട് സഹായം നല്‍കുന്നു എന്ന ആരോപണത്തിനിടെയാണ് പ്രതിപക്ഷം 25 കോടിയുടെ കണക്കും ആരോപിക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍ വാദിക്കുമ്പോഴും ഇതിന് തുരങ്കം വയ്ക്കുന്ന നീക്കങ്ങളാണ് പിണറായി സര്‍ക്കാരില്‍ നിന്നുണ്ടായതെന്നും പ്രതിപക്ഷം ആരോപിച്ചു.

സി.പി.എമ്മിന് ഡി.എം.കെ 25 കോടി നല്‍കിയെന്ന ആരോപണം മുല്ലപ്പെരിയാര്‍ വിവാദത്തിനൊപ്പം ചര്‍ച്ചയാക്കി പ്രതിപക്ഷം.

ALSO READ: പ്രതിപക്ഷ നേതാവ് സമ്മർദത്തിന്‍റെ ഭാഷ ഉപയോഗിക്കുന്നു; വിമർശനവുമായി സ്‌പീക്കർ

ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ്, സി.പി.എമ്മിന് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡി.എം.കെ 25 കോടി നല്‍കിയെന്ന സംഭവം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ ഓര്‍മിപ്പിച്ചത്. 25 കോടി കുറഞ്ഞുപോയി എന്നായിരുന്നു സുധാകരന്‍റെ പരിഹാസം.

ആരോടും പൈസ വാങ്ങുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് പറഞ്ഞ സുധാകരന്‍, എന്തിനാണ് പാര്‍ട്ടി കമ്മിഷന്‍ വാങ്ങാത്തതെന്നും ചോദിച്ചു. നേരത്തെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിയമസഭയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.

Last Updated : Nov 10, 2021, 4:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.