തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തം ഷോട്ട് സർക്യൂട്ടല്ലെന്ന ഫൊറൻസിക് കണ്ടെത്തലിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവുമായി ബന്ധപ്പെട്ട് സർക്കാർ വാദങ്ങൾ അമ്പേ പൊളിഞ്ഞു. ഫയലുകൾക്ക് തീപിടിച്ച സംഭവം യാദൃശ്ചികമാണെന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. തീപിടിത്തവുമായി ബന്ധപ്പെട്ട് സത്യസന്ധമായി വാർത്ത നൽകിയ മാധ്യമ പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിച്ച് വായ് അടപ്പിക്കാനുള്ള ശ്രമവും സർക്കാർ നടത്തി. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് സെക്രട്ടേറിയേറ്റിലെ തീപിടിത്തം എന്നതിൽ സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സെക്രട്ടേറിയറ്റ് തീപിടിത്തം; സർക്കാർ വാദങ്ങൾ പൊളിഞ്ഞെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - കെ പി സി സി പ്രസിഡൻ്റ്
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തം എന്നതിൽ സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.