ETV Bharat / state

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം എതിരാളികളെ അപമാനിക്കാനെന്ന്‌ മുല്ലപ്പള്ളി - മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം

ഏറ്റവുമൊടുവില്‍ പ്രതിപക്ഷ സംഘടനകളാണ് മുഖ്യമന്ത്രിയുടെ ഇരയായിരിക്കുന്നതെന്ന്‌ കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullappally  മുല്ലപ്പള്ളി  മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം  തിരുവനന്തപുരം വാർത്ത
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം എതിരാളികളെ അപമാനിക്കാനെന്ന്‌ മുല്ലപ്പള്ളി
author img

By

Published : Apr 26, 2020, 6:54 PM IST

തിരുവനന്തപുരം: കൊവിഡ് 19നെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പത്രസമ്മേളനം രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍കുന്നവരെ വിമര്‍ശിക്കാനും അപമാനിക്കാനുമുള്ള സ്ഥിരം വേദിയാക്കി മാറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറ്റവുമൊടുവില്‍ പ്രതിപക്ഷ സംഘടനകളാണ് മുഖ്യമന്ത്രിയുടെ ഇരയായിരിക്കുന്നത്. സര്‍ക്കാരിന്‍റെ ധൂര്‍ത്തും പാഴ്‌ച്ചെലവും കുറയ്ക്കാതെ ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി പിടിച്ചെടുക്കുന്ന നടപടിക്കെതിരെയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇപ്പോഴത്തെ ഭരണകക്ഷി സംഘടനകള്‍ നടത്തിയിട്ടുള്ള മ്ലേച്ചമായ സമരമുറകള്‍ കേരളം മറന്നിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.