തിരുവനന്തപുരം: സ്വർണക്കടത്ത്, മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് 12 മണിക്കൂർ ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ പിതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ താമസിച്ച് ബിനീഷ് നടത്തിയ ഇടപാടുകൾക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടെന്ന് സംശയിക്കുന്നു. രാഷ്ട്രീയ സംരക്ഷണം തുടരാൻ സാധ്യതയുള്ളതിനാലാണ് കോടിയേരിയുടെ രാജി ആവശ്യപ്പെടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാർട്ടി സെക്രട്ടറിക്ക് സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഒന്നുകിൽ അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു. അല്ലെങ്കിൽ കണ്ണടച്ചു. വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
എൻഐഎക്കും ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കും വേണ്ടി ഇഡി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇത്രയധികം ഏജൻസികൾ രാഷ്ട്രീയ നേതൃത്വവുമായി നേരിട്ട് ബന്ധമുള്ള ഒരാളെ സുദീർഘമായി ചോദ്യം ചെയ്യുന്നത് ഇതാദ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ; കോടിയേരി ബാലകൃഷ്ണൻ രാജിവെക്കണമെന്ന് മുല്ലപ്പള്ളി - ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ
പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ താമസിച്ച് ബിനീഷ് നടത്തിയ ഇടപാടുകൾക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടെന്ന് സംശയിക്കുന്നു. രാഷ്ട്രീയ സംരക്ഷണം തുടരാൻ സാധ്യതയുള്ളതിനാലാണ് കോടിയേരിയുടെ രാജി ആവശ്യപ്പെടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.