തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര ബജറ്റില്‍ നരേന്ദ്ര മോദി പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പിണറായിയുടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചുള്ള ഷോക്കടിപ്പിക്കല്‍. മഹാപ്രളയത്തില്‍ നിന്നും ഭൂരിപക്ഷം ജനങ്ങളും കരകയറിയിട്ടില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. പുതിയ വൈദ്യുതി നിരക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എത്രയും പെട്ടെന്ന് ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര ബജറ്റില്‍ നരേന്ദ്ര മോദി പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പിണറായിയുടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചുള്ള ഷോക്കടിപ്പിക്കല്‍. മഹാപ്രളയത്തില്‍ നിന്നും ഭൂരിപക്ഷം ജനങ്ങളും കരകയറിയിട്ടില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. പുതിയ വൈദ്യുതി നിരക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എത്രയും പെട്ടെന്ന് ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നിന്നാണ് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്.
ഒറ്റയടിക്ക് വൈദ്യുതി നിരക്ക് 6.8 ശതമാനമാണ് വര്‍ധിപ്പിച്ചത്. കേന്ദ്ര ബജറ്റില്‍ മോദി പ്രെട്രോളിയം ഇന്ധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പിണറായിയുടെ വൈദ്യുതി നിരക്കിന്റെ പേരിലുള്ള ഷോക്കടിപ്പിക്കല്‍. മഹാപ്രളയം കേരളത്ത വിഴുങ്ങിയതിന്റെ വാര്‍ഷികം അടുത്തുവരുകയാണ്.ഒരു വര്‍ഷമായിട്ടും ഭൂരിപക്ഷം ജനങ്ങളും അതില്‍ നിന്നും കരകയറിയിട്ടില്ല. അപ്പോഴാണ് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു നിന്ന് ജനങ്ങളെ പിഴിയുന്നത്.
പുതിയ വൈദ്യുതി നിരക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എത്രയും പെട്ടന്ന് വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.Body:.Conclusion:Etv Bharat
Thiruvananthapuram.