ETV Bharat / state

കാസർകോട് ഇരട്ടക്കൊലപാതകം; ഡമ്മികളെയല്ല , യഥാർഥ പ്രതികളെ പിടിക്കണമെന്ന് മുല്ലപ്പള്ളി

കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്ന കാര്യത്തിൽ പരാജയപ്പെട്ട സ‍ർക്കാരിനെതിരെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നാളെ പാർട്ടി പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് മുല്ലപ്പളളി .

മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Feb 19, 2019, 3:02 PM IST

കാസർകോട് ഇരട്ട കൊലപാതകത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേസിൽ ഡമ്മി പ്രതികളെയല്ല, യഥാർത്ഥ പ്രതികളെ പിടിക്കണമെന്നും പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സാഹചര്യം സർക്കാർ ഒരുക്കുകയാണെന്നും മുല്ലപ്പള്ളി.

കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്ന കാര്യത്തിൽ പരാജയപ്പെട്ട സ‍ർക്കാരിനെതിരെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നാളെ ,പാർട്ടി പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. പ്രതികൾ കർണ്ണാടകയിലേക്ക് കടന്നുകളഞ്ഞു. ഇക്കാര്യത്തിൽ പൊലീസും ആഭ്യന്തരവകുപ്പും കൂടി ഒളിച്ചുകളി നടത്തുകയാണെന്നും അദ്ദേഹം.

കൊല ചെയ്യപ്പെട്ട കൃപേഷിന് ഒരു പട്ടാളക്കാരനാകാനായിരുന്നു ആഗ്രഹം. ആ ജോലി വഴി സ്വന്തമായൊരു വീട് വയ്ക്കണമെന്നും സ്വപ്നം കണ്ടിരുന്നു. ഇത്രയും ശോചനീയമായ വീടുകൾ കേരളത്തിലുണ്ടെന്ന് പോലും വിശ്വസിക്കാനാകാത്തത്ര ദരിദ്രകുടുംബമാണ് കൊല്ലപ്പെട്ട കൃപേഷിന്‍റേതെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Intro:Body:

കാസർകോട് ഇരട്ടക്കൊലപാതകത്തിൽ ഡമ്മികളെയല്ല, യഥാർഥ പ്രതികളെ പിടിക്കണമെന്ന് മുല്ലപ്പള്ളി

കൊച്ചി: ഡമ്മി പ്രതികളെയല്ല, യഥാർത്ഥ പ്രതികളെ പിടിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്ന കാര്യത്തിൽ പരാജയപ്പെട്ട സ‍ർക്കാരിനെതിരെ ബുധനാഴ്ച കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പാർട്ടി പ്രതിഷേധസംഗമങ്ങൾ സംഘടിപ്പിക്കും. പ്രതികൾ കർണാടകയിലേക്ക് കടന്നുവെന്നും പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സാഹചര്യം സർക്കാർ ഒരുക്കുകയാണെന്നും മുല്ലപ്പള്ളി കൊച്ചിയിൽ പറഞ്ഞു. 

പൊലീസും ആഭ്യന്തരവകുപ്പും കൂടി ഒളിച്ചുകളി നടത്തുകയാണ്. കൊല ചെയ്യപ്പെട്ട കൃപേഷ് ഒരു പട്ടാളക്കാരനാകണമെന്നും ആ ജോലി വഴി സ്വന്തമായൊരു വീട് വയ്ക്കണമെന്നും ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്തിരുന്നു. ഇത്രയും ശോചനീയമായ വീടുകൾ കേരളത്തിലുണ്ടെന്ന് പോലും വിശ്വസിക്കാനാകാത്തത്ര ദരിദ്രകുടുംബമാണ് കൊല്ലപ്പെട്ട കുട്ടികളിലൊരാളായ കൃപേഷിന്‍റേതെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.