ETV Bharat / state

പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു; മുല്ലപ്പള്ളി രാമചന്ദ്രൻ - latest psc

പിടിപ്പുകേടിന്‍റെ മകുടോദാഹരണമായി പിഎസ്‌സി മാറിയെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പിഎസ്‌സി ക്കെതിരെ മുല്ലപ്പളളി  latest psc  mullapally
പിഎസ്‌സി യുടെ വിശ്വാസ്യത നഷ്ടപ്പെട്ടു; മുല്ലപ്പള്ളി
author img

By

Published : Jun 18, 2020, 2:08 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ അട്ടിമറിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. പിടിപ്പുകേടിന്‍റെ മകുടോദാഹരണമായി പിഎസ്‌സി മാറിയെന്നും ഇത്രയും ജീർണത ഇതിനു മുൻപുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെഎഎസ് മൂല്യ നിർണയം മാനുവലായി നടത്തി സർക്കാർ അട്ടിമറിക്കുകയാണ്. മൂല്യനിർണയം ട്രാക്ക് റെക്കോഡില്ലാത്ത കമ്പനിക്ക് നൽകിയതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അർഹതപ്പെട്ടവർക്ക് തൊഴിൽ നൽകാതെ സർക്കാരും പിഎസ്‌സിയും യുവജനതയെ വഞ്ചിക്കുന്നുവെന്നും കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് പിഎസ്‌സി ആസ്ഥാനത്തിനു മുന്നിൽ നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.