ETV Bharat / state

നെടുങ്കണ്ടം കസ്റ്റഡിമരണം: ജുഡീഷ്യല്‍ അന്വേഷണം പ്രതിപക്ഷത്തിന്‍റെ ധാര്‍മ്മിക വിജയമെന്ന് മുല്ലപ്പള്ളി - ramesh chennithala

പൊലീസ് സ്‌റ്റേഷനില്‍ പോയാല്‍ മൃതശരീരമായി തിരിച്ചു വരുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സെക്രട്ടേറിയേറ്റ് ധര്‍ണ്ണ
author img

By

Published : Jul 5, 2019, 4:40 PM IST

Updated : Jul 5, 2019, 6:25 PM IST

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷത്തിന്‍റെ ധാര്‍മ്മിക വിജയമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭവത്തില്‍ ദുരഭിമാനം വെടിഞ്ഞ് എസ്പിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നിയമസഭയോട് ബഹുമാനം ഉണ്ടായിരുന്നെങ്കില്‍ ക്യാബിനറ്റില്‍ പ്രഖ്യാപിക്കാതെ ജുഡീഷ്യല്‍ അന്വേഷണ തീരുമാനം നിയമസഭയില്‍ പ്രഖ്യാപിക്കണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡി മരണം, ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് ധര്‍ണ

കേരളത്തില്‍ പൊലീസ് രാജാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടുക്കി എസ്‌പിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പൊലീസ് സ്‌റ്റേഷനില്‍ പോയാല്‍ മൃതശരീരമായി തിരിച്ചു വരുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരിന്‍റേതെന്നും ചെന്നിത്തല പറഞ്ഞു. ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാരിന്‍റേയും പോലീസിന്‍റേയും ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ആരോപിച്ചു

Intro:നെടുങ്കണ്ടം ഉരുട്ടിക്കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷത്തിന്റെ ധാര്‍മ്മിക വിജയമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഭത്തില്‍ ദുരഭിമാനം വെടിഞ്ഞ് എസ്.പിയെ സസ്‌പെന്‍ഡ് ചെയ്തു അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നിയമസഭയോട് ബഹുമാനം ഉണ്ടായിരുന്നെങ്കില്‍ ക്യാബിനറ്റില്‍ പ്രഖ്യാപിക്കാതെ ജുഡിഷ്യല്‍ അന്വേണ തീരുമാനം നിയമസഭയില്‍ പ്രഖ്യാപിക്കണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

Body:
നെടുങ്കണ്ടം ഉരുട്ടി കൊലപാതം .ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആതമഹത്യ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കേരളത്തില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇനിയെങ്കിലും മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി പദവി ഒഴിയാന്‍ തയ്യറാകണം. ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു കൊണ്ടു മാത്രം കോണ്‍ഗ്രസ് സമരം അവസാനിപ്പിക്കില്ല

ബൈറ്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ്

കേരളത്തില്‍ പോലീസ് രാജാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടുക്കി എസ്പിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.പോലീസ് സ്‌റ്റേഷനില്‍ പോയാല്‍ മൃതശരീരമായി തിരിച്ചു വരുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റേത്.

ബൈറ്റ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ആരോപിച്ചു

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Jul 5, 2019, 6:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.