തിരുവനന്തപുരം: മോഹൻലാൽ- പ്രിയദർശൻ ടീമിന്‍റെ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം (Marakkar Arabikadalinte Simham) ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തും. നിർമാതാക്കളുടെയും തിയേറ്റർ ഉടമകളുടെയും സംഘടനകളുമായി മന്ത്രി സജി ചെറിയാൻ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
മലയാള സിനിമയുടെ നിലനിൽപ്പിനായി നിർമാതാവ് ആന്‍റണി പെരുമ്പാവൂർ ഉപാധികളില്ലാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമ വ്യവസായം തിരിച്ചുപിടിക്കാൻ തിയേറ്ററുകളിൽ ചലനമുണ്ടാക്കുന്നതിന് മരക്കാർ പോലെയുള്ള സിനിമകൾ തിയേറ്ററിൽ എത്തേണ്ടത് അത്യാവശ്യമാണ്.
Also Read: Monson Mavunkal Case: മോൻസൺ കേസില്‍ പൊലീസിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി
ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് സിനിമകൾ പോകുന്നത് വ്യവസായത്തിന് ദോഷം ചെയ്യും. ഒരു സിനിമയും ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് പോകരുതെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഐഎഫ്എഫ്കെ തിരുവനന്തപുരത്ത് നടത്താനാണ് സർക്കാർ ആലോചിക്കുന്നതെന്നും നടപടികൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.