ETV Bharat / state

'സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട'; ട്രാഫിക് ലംഘനം നടത്തുന്നവരെ പൂട്ടും, കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

റോഡപകട മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ലൈൻ ട്രാഫിക് ലംഘനം നടത്തുന്നവർക്കെതിരെയും നിയമവിരുദ്ധമായി ഡിസൈൻ ചെയ്‌ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്

traffic rules  motor vehicle department  motor vehicle department strict action  road accident in kerala  number plates  obeying traffic signal  operation safe school  latest news in trivandrum  latest news today  ട്രാഫിക് ലംഘനം  മോട്ടോര്‍ വാഹന വകുപ്പ്  റോഡപകട മരണങ്ങൾ  ലൈൻ ട്രാഫിക് ലംഘനം  നമ്പർ പ്ലേറ്റുകൾ  സീബ്രാ ക്രോസ്  ഓപ്പറേഷൻ സേഫ് സ്‌കൂൾ  സ്‌കൂള്‍ ബസുകളിലും കര്‍ശന പരിശോധന  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട'; ട്രാഫിക് ലംഘനം നടത്തുന്നവരെ പൂട്ടാന്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
author img

By

Published : Feb 23, 2023, 4:18 PM IST

'സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട'; ട്രാഫിക് ലംഘനം നടത്തുന്നവരെ പൂട്ടാന്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകട മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുനിരത്തുകളിൽ ലൈൻ ട്രാഫിക് ലംഘനം നടത്തുന്നവർക്കെതിരെയും സുതാര്യമല്ലാത്തതും നിയമവിരുദ്ധമായി ഡിസൈൻ ചെയ്‌ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്കുമെതിരെയും കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ട്രാഫിക് സിഗ്നൽ, ലൈൻ ലംഘനം നടത്തുന്നവരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. ഈ മാസം 22 മുതൽ 25 വരെയാണ് സ്പെഷ്യൽ ഡ്രൈവ് നടക്കുക.

നിയമലംഘനങ്ങള്‍ കോടതിയിലേയ്‌ക്ക്: തിരുവനന്തപുരം ആർടിഒ എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ആണ് പരിശോധന നടത്തുന്നത്. റോഡുകളിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾ സിഗ്നൽ നൽകാതെ ഒരു ലൈനിൽ നിന്ന് മറ്റൊരു ലൈനിലേക്ക് കടക്കുന്നത്, കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്ന സീബ്ര ക്രോസ് ലൈനിൽ വാഹനങ്ങൾ നിർത്തുന്നവർ, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർ, ചുവപ്പ് സിഗ്നൽ ലംഘിക്കുന്നവർ, ക്യാരേജ് വേയിലൂടെ വാഹനങ്ങൾ ഓടിക്കാത്തവർ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അസിസ്‌റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ വിജേഷ് വി പറഞ്ഞു. ഗുരുതരമായ നിയമലംഘനങ്ങൾ കോടതിയിലേക്ക് വിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ 2000 രൂപ വരെ പിഴ ചുമത്തും. ട്രാഫിക് സിഗ്നൽ ലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി അടക്കം സ്വീകരിക്കും. ഇതിന് പുറമെ വാഹനങ്ങളിൽ സുതാര്യമല്ലാത്തതും നിയമവിരുദ്ധമായി ഡിസൈൻ ചെയ്‌ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അറിയിച്ചു.

നമ്പര്‍ പ്ലേറ്റിലും അതീവ ജാഗ്രത: മോട്ടോർ വാഹനവകുപ്പ് നിഷ്‌കർഷിച്ച നമ്പർ പ്ലേറ്റ് മാത്രമേ വാഹനങ്ങളിൽ ഘടിപ്പിക്കാവൂ. നമ്പർ പ്ലേറ്റിലെ അക്ഷരങ്ങളിലും അക്കങ്ങളിലും പ്രത്യേകതരം ഡിസൈൻ പാടില്ല. വായിക്കാൻ കഴിയുന്ന തരത്തിലായിരിക്കണം നമ്പർ പ്ലേറ്റ് ഘടിപ്പിക്കേണ്ടത്.

അഴിച്ചുമാറ്റാൻ കഴിയുന്ന രീതിയിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കരുത്. ഇത്തരം ലംഘനങ്ങൾക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കും. നേരത്തെ, നിയമലംഘനം നടത്തി നിരത്തിലിറക്കുന്ന സ്‌കൂൾ ബസുകളെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.

സ്‌കൂള്‍ ബസുകളിലും കര്‍ശന പരിശോധന: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളിലും വിദ്യാർഥികളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളിലുമായിരുന്നു പരിശോധന. തിരുവനന്തപുരത്തെ ക്രൈസ്‌റ്റ് നഗർ സ്‌കൂളിലെ മുപ്പത്തോളം വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചിരുന്നു. ഓപ്പറേഷൻ സേഫ് സ്‌കൂൾ എന്ന പേരിൽ സംസ്ഥാനത്തൊട്ടാകെ സ്‌കൂൾ ബസുകൾ കേന്ദ്രീകരിച്ച് കർശന പരിശോധന നടത്തിയിരുന്നു.

also read: ദുരിതാശ്വാസനിധി തട്ടിപ്പ്; ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.