ETV Bharat / state

എഐ കാമറകൾ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ പൊരുത്തക്കേട്; വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്

ഇരുചക്ര വാഹന യാത്രികൻ ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ച നിയമ ലംഘനത്തിൽ അമിത വേഗത്തിന് ചലാൻ സൃഷ്‌ടിച്ച വിഷയത്തിലാണ് വാർത്താക്കുറിപ്പിലൂടെ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്.

AI camera wrongly imposing fines  Motor Vehicle Department  Motor Vehicle Department ai camera  AI camera  AI camera issue  മോട്ടോർ വാഹന വകുപ്പ്  എ ഐ കാമറ  എ ഐ കാമറകൾ  എ ഐ കാമറ നിയമ ലംഘനങ്ങളിൽ പൊരുത്തക്കേട്  സേഫ് കേരള പദ്ധതി  safe kerala
എ ഐ കാമറ
author img

By

Published : Jun 9, 2023, 7:27 AM IST

Updated : Jun 9, 2023, 1:29 PM IST

തിരുവനന്തപുരം : സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) കാമറകൾ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ പൊരുത്തക്കേട് സംഭവിച്ചെന്ന വാർത്തകളിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹന യാത്രികൻ ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ച നിയമ ലംഘനത്തിൽ ചലാൻ സൃഷ്‌ടിക്കപ്പെട്ടത് വാഹനം 1,240 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു എന്നായിരുന്നു. എന്നാൽ എഐ കാമറ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്തുന്നില്ലെന്നും അതുകൊണ്ട് തന്നെ അമിത വേഗത്തിന് ചലാൻ ജനറേറ്റ് ചെയ്യുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

മോട്ടോർ വാഹന വകുപ്പിന്‍റെ സെർവറിൽ നിന്നും നാഷണൽ ഇഫോർമാറ്റിക്‌സ് സെന്‍ററിന്‍റെ (എൻഐസി) സെർവറിലേക്ക് നിയമ ലംഘനങ്ങൾ അയച്ചപ്പോൾ ഉണ്ടായ സാങ്കേതിക കാരണങ്ങളാലാണ് ജനറേറ്റ് ചെയ്യപ്പെട്ട ചലാനിൽ തെറ്റായ വിവരങ്ങൾ വന്നത്. ഈ പിഴവ് കണ്ടെത്തിയപ്പോൾ തന്നെ എൻഐസിയുടെ ശ്രദ്ധയിൽപ്പെടുത്തി. തകരാർ ഉടനടി പരിഹരിച്ചു.

തെറ്റായ ഒരു ചലാൻ പോലും ഒരു കൺട്രോൾ റൂമിൽ നിന്നും അയച്ചിട്ടില്ല. എഐ കാമറ കൺട്രോൾ റൂമിൽ ജനറേറ്റ് ചെയ്യുന്ന ചലാനിൽ നിയമ ലംഘനം ഏതാണെന്നും, ഏത് ആക്‌ടിന്‍റെ പരിധിയിൽ വരുന്നുവെന്നും പെനാൽറ്റി എത്രയാണെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, എഐ കാമറകളുടെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തുന്നതിന് ഇന്ന് (ജൂണ്‍ 9) ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും.

രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിൽ നടക്കുന്ന യോഗത്തിൽ മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, കെൽട്രോൺ, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്‍റർ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുക്കും. നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങിയ ജൂൺ അഞ്ച് മുതൽ ഇതുവരെയുള്ള എഐ കാമറകളുടെ പ്രവർത്തനമാണ് അവലോകന യോഗത്തിൽ വിലയിരുത്തുക.

Also read : എഐ ക്യാമറകളുടെ പ്രവർത്തനം; ആക്ഷേപങ്ങള്‍ തുടരവെ അവലോകനയോഗം ചേരാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

എഐ കാമറ പ്രവർത്തനം : എഐ കാമറയിൽ പതിയുന്ന നിയമ ലംഘനങ്ങൾ ആദ്യം സെൻട്രൽ കൺട്രോൾ റൂമിലേക്ക് കൈമാറും. പിന്നീട് ജില്ല കൺട്രോൾ റൂമിലേക്കും കൈമാറുകയാണ് ചെയ്യുന്നത്. ജില്ല കൺട്രോൾ റൂമിലെ വിദഗ്‌ധ പരിശോധനയ്ക്ക് ശേഷം ഇ-ചലാൻ സൃഷ്‌ടിക്കും. പിഴ നോട്ടിസ് ലഭിച്ചു കഴിഞ്ഞാൽ ഒരു മാസത്തിനകം ആർടിഒ ഓഫിസുകളിലോ ഓൺലൈനായോ പിഴത്തുക അടയ്ക്കണം. പിഴ സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അപ്പീൽ നൽകാനും സൗകര്യം ഉണ്ട്.

ഇരുചക്ര വാഹനങ്ങളിൽ കുട്ടിയുമായുള്ള യാത്ര : ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യുന്ന സംഭവങ്ങളില്‍ പിഴ ഈടാക്കരുതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു നിർദേശം നൽകിയിട്ടുണ്ട്. 12 വയസിന് മുകളിലുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമേ പിഴ ഈടാക്കാൻ പാടുള്ളുവെന്നാണ് നിർദേശം. എഐ കാമറയെ ജനങ്ങൾ സ്വാഗതം ചെയ്‌തു എന്നും അപകടങ്ങൾ ഗണ്യമായി കുറഞ്ഞു എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എഐ കാമറകൾ പ്രവർത്തനം ആരംഭിച്ചത് മുതൽ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് ആക്ഷേപങ്ങൾ ശക്തമായി ഉയരുകയാണ്.

Also read : 'സാധാരണക്കാരന്‍ ബുദ്ധിമുട്ടുമോ?'; എഐ കാമറ പ്രവര്‍ത്തനത്തില്‍ സമ്മിശ്ര പ്രതികരണവുമായി പൊതുജനം

Last Updated : Jun 9, 2023, 1:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.