തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 94,483 മലയാളികൾ നോർക്കയിൽ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. കർണ്ണാടകയിൽ നിന്ന് 30,576 പേരും തമിഴ്നാട്ടിൽ നിന്ന് 29,181 പേരും മഹാരാഷ്ട്രയിൽ നിന്ന് 13,113 പേരും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. താത്കാലികമായി ഇതര സംസ്ഥാനങ്ങളിൽ പോയി കുടുങ്ങിയവർക്കും ഗർഭിണികൾ, വിദ്യാർഥികൾ, പ്രായമായവർ എന്നിവർക്കും മുൻഗണന ലഭിക്കും. എന്നാൽ സ്ഥിരമായി ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ വരാൻ ധൃതി കാണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തോളം മലയാളികൾ - norka
കർണ്ണാടകയിൽ നിന്ന് 30,576 പേരും തമിഴ്നാട്ടിൽ നിന്ന് 29,181 പേരും മഹാരാഷ്ട്രയിൽ നിന്ന് 13,113 പേരും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്