തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് നടപടി. സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. നാളെ ചേരേണ്ട യോഗമാണ് ഇന്നത്തേക്ക് മാറ്റിയത്. ആരാധനാലയങ്ങൾ തുറക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് തിങ്കളാഴ്ച പത്തിൽ താഴെ എത്തിയിരുന്നു. 9.63 ആണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജൂൺ 21ന് 7,499 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്.
Also read: പാലക്കാടും കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചു
സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകള്‍ ജൂൺ 17 മുതലാണ് പ്രാബല്യത്തില്‍ വന്നത് . പ്രാദേശികമായ നിയന്ത്രണങ്ങളാണ് നിലവിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിതീവ്ര വ്യാപന മേഖലകൾ ഒഴികെ മറ്റുള്ള എല്ലാ സ്ഥലങ്ങളിലും ലോക്ക്ഡൗൺ പിന്‍വലിച്ചിരുന്നു.