ETV Bharat / state

സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

സ്റ്റേഷനറി, ആഭരണങ്ങള്‍, തുണി, കണ്ണടകള്‍, ശ്രവണ സഹായി, പുസ്‌തകങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് വരെ തുറന്ന് പ്രവര്‍ത്തിക്കാം.

ലോക്ക് ഡൗൺ  ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍  അറ്റകുറ്റപണി നടത്തുന്ന സ്ഥാപനങ്ങള്‍  More concessions on lockdowns in the state today  തിരുവനന്തപുരം
സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
author img

By

Published : Jun 11, 2021, 9:49 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. അവശ്യ വസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്നതിന് പുറമേ കൂടുതല്‍ ഇളവുകളാണ് ഇന്ന് അനുവദിച്ചിരിക്കുന്നത്. സ്റ്റേഷനറി, ആഭരണങ്ങള്‍, തുണി, കണ്ണടകള്‍, ശ്രവണ സഹായി, പുസ്‌തകങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് വരെ തുറന്ന് പ്രവര്‍ത്തിക്കാം.

Read more: കൊവിഡ് : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി

വാഹന ഷോറൂമുകള്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ മെയിൻ്റനന്‍സ് ജോലികള്‍ക്കായി തുറക്കാം. വില്‍പ്പനയോ അറ്റകുറ്റ പണിയോ പാടില്ല. നിര്‍മാണ മേഖലയിലെ സൈറ്റ് എഞ്ചിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ രേഖ കാണിച്ച് യാത്ര ചെയ്യാം. ബാങ്കുകള്‍ക്കും വെള്ളിയാഴ്‌ച പ്രവര്‍ത്തനാനുമതിയുണ്ട്.

ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യ സാധനങ്ങള്‍ നില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടെങ്കിലും ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.