തിരുവനന്തപുരം: മാസങ്ങള്‍ക്ക് ശേഷം വിഴിഞ്ഞം തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് 325 കിലോ തൂക്കം വരുന്ന കട്ട കൊമ്പന്‍ ലഭിച്ചു. യോശുദാസന്‍ ഫ്രാൻസിസിന്‍റെ തങ്ങൽ വളളത്തിലെ തൊഴിലാളികൾക്കാണ് കൂറ്റന്‍ കട്ടകൊമ്പനെ കിട്ടിയത്. കടല്‍ പ്രക്ഷുബ്‌ധമായി മാറുന്നതിനാല്‍ ആഴക്കടല്‍ മത്സ്യങ്ങള്‍ക്ക് ഓക്ജസിജന്‍ ലഭിക്കാതെ വരുന്നു.
അതിനായി ഉപരിതലത്തില്‍ എത്തിയപ്പോഴാവും വലയില്‍ കുരുങ്ങിയത്. നീണ്ടതും കുന്തത്തിന്‍റെ ആകൃതിയിലുള്ളതുമായ മുകളിലെ താടിയെല്ലും കട്ടിയുള്ള ചര്‍മവുമാണ് ഇതിന്‍റെ പ്രത്യേകത. എന്നാല്‍ കേരളത്തിലെ തീരപ്രദേശത്ത് വാൾ മത്സ്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
325 കിലോഗ്രാം തൂക്കമുളള കട്ടകൊമ്പനെ 43,000 രൂപയ്ക്കാണ് വിറ്റത്.