ETV Bharat / state

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : ജില്ലകളില്‍ ജാഗ്രതാ നിർദ്ദേശം

author img

By

Published : Jun 8, 2019, 5:03 PM IST

Updated : Jun 8, 2019, 6:36 PM IST

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജൂൺ 10, 11, 12 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇടവപ്പാതി കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തുന്നതിന് മുന്നോടിയായി ലക്ഷദ്വീപ് തീരത്ത് ശക്തമായ ന്യൂനമർദ്ദം രൂപപ്പെട്ടു കഴിഞ്ഞു.

ജൂൺ ഒന്നിന് കേരളത്തിൽ എത്തുമെന്ന് പ്രവചിച്ചിരുന്ന കാലവർഷം ഒരാഴ്ച വൈകിയാണ് കേരളത്തിലെത്തുന്നത്. ലക്ഷദ്വീപ് ഭാഗത്ത് രൂപപ്പെടാൻ ഇടയുള്ള അന്തരീക്ഷ ചുഴി കാലവർഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ കണക്കുകൂട്ടുന്നു. കേരളത്തിന് പുറമേ തമിഴ്നാടിന്‍റെ തെക്കൻ ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ജൂൺ 10ന് എറണാകുളം, മലപ്പുറം ജില്ലകളിലും ജൂൺ 11ന് എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും,12ന് എറണാകുളം, കോഴിക്കോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പട്ട സ്ഥലങ്ങളിൽ 115 മില്ലീമീറ്റർ മുതൽ 204.5 മില്ലീമീറ്റർ വരെ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കും.

Intro: ഇടവപ്പാതി കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തുന്നതിന് മുന്നോടിയായി ലക്ഷദ്വീപ് തീരത്ത് ഇത് ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു കഴിഞ്ഞു.

Body:ജൂൺ ഒന്നിന് കേരളത്തിൽ എത്തുമെന്ന് പ്രവചിച്ചിരുന്ന കാലവർഷം ഒരാഴ്ച വൈകിയാണ് കേരളത്തിലെത്തുന്നത്. ഇതിനു മുന്നോടിയായി ലക്ഷദ്വീപ് തീരത്ത് കാലവർഷമെത്തി. ലക്ഷദ്വീപ് ഭാഗത്ത് രൂപപ്പെടാൻ ഇടയുള്ള അന്തരീക്ഷ ചുഴി കാലവർഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ കണക്കുകൂട്ടുന്നു. കേരളത്തിനു പുറമേ തമിഴ് നാടിൻ്റെ തെക്കൻ ഭാഗങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് റെഡ് അലെർട് പ്രഖ്യാപിച്ചത്. ജൂൺ 9ന് തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശൂർ ജില്ലകളിലും ജൂൺ പത്തിന് തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂൺ 11ന് ഇന്ന് കൊല്ലം ആലപ്പുഴ കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

Conclusion:ഇടിവി ഭാരത്
തിരുവനന്തപുരം
Last Updated : Jun 8, 2019, 6:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.