ETV Bharat / state

Monsoon Bumper First Prize : തെറ്റുണ്ടോയെന്ന് അറിയില്ലെന്ന് ലീല, പറഞ്ഞതെല്ലാം കറക്ടെന്ന് മന്ത്രി ; മൺസൂൺ ബമ്പര്‍ സമ്മാനത്തുക കൈമാറി - മണ്‍സൂണ്‍ ബമ്പര്‍ ജേതാക്കള്‍

Monsoon Bumper First prize handed over to Haritha Karma Sena : മണ്‍സൂണ്‍ ബമ്പര്‍ ജേതാക്കള്‍ സമ്മാനത്തുക കൈപ്പറ്റി. ഇന്ന് (ഓഗസ്റ്റ് 22) രാവിലെയാണ് ധനമന്ത്രി സമ്മാനത്തുക കൈമാറിയത്. ജേതാക്കളായ 11 പേരും തലസ്ഥാനത്തെത്തിയിരുന്നു

Monsoon Bumper Haritha Karma Sena  Monsoon Bumper  Monsoon Bumper  പ്രസംഗത്തിൽ തെറ്റുണ്ടോയെന്ന് അറിയില്ലെന്ന് ലീല  പറഞ്ഞതെല്ലാം കറക്ടെന്ന് മന്ത്രി  Haritha Karma Sena  മണ്‍സൂണ്‍ ബമ്പര്‍ ജേതാക്കള്‍  മണ്‍സൂണ്‍ ബമ്പര്‍
Monsoon Bumper Haritha Karma Sena
author img

By ETV Bharat Kerala Team

Published : Aug 22, 2023, 3:50 PM IST

Updated : Aug 22, 2023, 4:53 PM IST

മണ്‍സൂണ്‍ ബമ്പര്‍ ജേതാവ് ലീല സംസാരിക്കുന്നു

തിരുവനന്തപുരം : മണ്‍സൂണ്‍ ബമ്പര്‍ (Monsoon Bumper) ജേതാക്കളായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ (Haritha Karma Sena members) തലസ്ഥാനത്തെത്തി സമ്മാനതുക (Monsoon Bumper Prize) കൈപ്പറ്റി. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തലസ്ഥാനത്തെ ഗോര്‍ഖി ഭവനില്‍ രാവിലെ 9.30 ഓടെയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ (Finance Minister KN Balagopal) സമ്മാന തുക കൈമാറിയത്. ബമ്പര്‍ തുകയായ പത്തുകോടി രൂപയാണ് ജേതാക്കള്‍ക്ക് കൈമാറിയത് (Monsoon Bumper First Prize Handed Over To Haritha Karma Sena).

സമ്മാന തുക കൈമാറുന്ന ചടങ്ങില്‍ ഏറ്റവും ശ്രദ്ധേയമായത് ജേതാക്കളിലൊരാളായ ലീലയുടെ പ്രസംഗമാണ്. ലോട്ടറി കാരണമാണ് ഇങ്ങനെയൊരു വേദിയിലേക്ക് തങ്ങള്‍ സ്വീകരിക്കപ്പെട്ടതെന്ന് പറഞ്ഞുതുടങ്ങിയ പ്രസംഗത്തിനിടെ നിരവധി തവണ കരഘോഷങ്ങൾ ഉയർന്നു.

"ലോട്ടറി (Lottery) അടിച്ചെന്ന് അറിഞ്ഞയുടൻ കുരങ്ങന്‍റെ കൈയിൽ പൂമാല കിട്ടിയത് പോലെ തോന്നി. ഉടനെ ഞാനും രാധയും ലക്ഷ്‌മിയും എല്ലാവരും കൂടി ഓടി നഗരസഭയിലെ ആരോഗ്യ വിഭാഗം സെക്രട്ടറിയെയും പ്രസിഡന്‍റിനെയും പോയി കണ്ടു. അപ്പോള്‍ അവര്‍ നിങ്ങൾ ടെൻഷൻ അടിക്കേണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. ഇനി എന്താ ചെയ്യുകയെന്ന പേടിയായിരുന്നു പിന്നീട്. ചിലപ്പോ തുക കിട്ടില്ലെന്ന് പറഞ്ഞ് പലരും പേടിപ്പിച്ചു.

പറഞ്ഞവരൊക്കെ ഇത് കാണണം. ഇവിടെ വരെയെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി" തുടർന്ന് കുറച്ച് നേരം നിശബ്‌ദത. പ്രസംഗം പിന്നെയും "(ചിരിച്ചുകൊണ്ട്) ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഒരു വേദിയിൽ നില്‍ക്കുന്നത്. സാധാരണ നാടൻ പാട്ടോ മറ്റോ ഉണ്ടെങ്കിൽ സ്റ്റേജിൽ കേറി ചാടി കളിക്കും എന്നേയുള്ളൂ. ജീവിതത്തിൽ കുറേ കഷ്‌ടപ്പെട്ടിട്ടുണ്ട്. ട്രെയിനിൽ നിന്ന് വീണ് അപകടം പറ്റിയ മകളുടെ കാല് മുറിക്കാൻ വരെ ഡോക്‌ടർമാർ പറഞ്ഞിരുന്നു എന്നാൽ ഈ ഭാഗ്യക്കുറി (Lottery) പോലെ തന്നെ ഭാഗ്യം ലഭിച്ചു.

ഇതിനൊക്കെ ദൈവത്തോടാണ് നന്ദി പറയേണ്ടത്. കുടുംബശ്രീയിലൂടെയാണ് ഹരിത കർമ്മ സേനയിലേക്ക് (Haritha Karma Sena) എത്തുന്നത്. കുടുംബശ്രീയിലെ ഒരു സിഡിഎസ് (CDS) ആണ് താന്‍ ഹരിത കർമ്മ സേനയിലേക്ക് (Haritha Karma Sena) എത്താന്‍ കാരണം. തെറ്റാണോ ശരിയാണോ പറയുന്നതെന്ന് അറിയില്ല. എല്ലാവർക്കും നമ്മളെ പോലെ ബമ്പർ ലഭിക്കട്ടേയെന്ന് പറഞ്ഞ് ലീല പ്രസംഗം അവസാനിപ്പിക്കുമ്പോൾ വലിയ കരഘോഷമാണ് സദസിൽ നിന്നുയർന്നത്.

ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പര്‍ (Monsoon Bumper) വിജയികള്‍ ആരാകുമെന്ന ആകാംക്ഷയില്‍ കേരളം (Kerala) കാത്തിരിക്കുന്നതിനിടെയാണ് മലപ്പുറത്ത് നിന്നുള്ള 11 അമ്മമാരെ തേടി ആ ഭാഗ്യം വന്നെത്തിയത്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ ലക്ഷ്‌മി, പാർവതി, കുട്ടിമാണി, ബേബി, ശോഭ, കാർത്ത്യായനി, ബിന്ദു, ചന്ദ്രിക, രാധ, ലീല, ഷീജ എന്നിവരാണ് ഇത്തവണത്തെ ഭാഗ്യ പരീക്ഷണ വിജയികള്‍. സമ്മാനത്തുക കൈപ്പറ്റാനും സംഘം ഒന്നിച്ചാണ് തലസ്ഥാനത്തെത്തിയത്.

also read: Mansoon Bumper | പത്ത് കോടിക്ക് ഒന്നല്ല, 11 അവകാശികൾ: മൺസൂൺ ബമ്പർ ഒന്നാം സമ്മാനം പരപ്പനങ്ങാടിയിലെ ഹരിതകർമ സേനാംഗങ്ങൾക്ക്

250 രൂപ വിലയുള്ള ടിക്കറ്റ് 25 രൂപ വീതം പത്ത് പേർ പങ്കിട്ടാണ് എടുത്തത്. ടിക്കറ്റ് എടുക്കുന്ന സമയത്ത് കൈയിൽ കാശ് ഇല്ലാത്തതിനാൽ കുട്ടിമാളുവിനെയും ടിക്കറ്റ് എടുത്ത രാധ ഒപ്പം കൂട്ടി. ഓർക്കാപ്പുറത്ത് ലഭിച്ച ഭാഗ്യത്തിന്‍റെ കാരണക്കാരിയായത് രാധയാണെന്നാണ് കുട്ടിമാളു വിശ്വസിക്കുന്നത്.ചടങ്ങിൽ ധനമന്ത്രി കെഎൻ ബാലഗോപാലിനെ കൂടാതെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്, ഗതാഗത മന്ത്രി ആന്‍റണി രാജു എന്നിവരും പങ്കെടുത്തു. ചടങ്ങിൽ, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ തന്മയയെ ആദരിച്ചു.

Last Updated : Aug 22, 2023, 4:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.