തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോൺസണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്‍റ പേരിൽ ട്രാഫിക് ഐ.ജി ലക്ഷ്‌മണയ്ക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്. മോന്‍സണിനെ സഹായിക്കുന്ന നടപടികള്‍ സ്വീകരിച്ചതിന് ഐ.ജിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് നടപടിയ്ക്ക് ശുപാര്‍ശ ചെയ്‌തു. തട്ടിപ്പ് നടത്തുന്നതിന് പ്രതിയ്‌ക്ക് ലക്ഷ്‌മണയുടെ വലിയ സഹായം ലഭിച്ചെന്നും ക്രൈബ്രാഞ്ച് കണ്ടെത്തി.
കേസന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ലക്ഷ്‌മണയ്‌ക്കെതിരെ ഗുരുതരമായ ആരോപണമുള്ളത്. സാമ്പത്തിക തട്ടിപ്പ് നടത്തിയ മറ്റ് പലരെയും ട്രാഫിക് ഐ.ജി സഹായിച്ചിട്ടുണ്ട്. ഇതുകൂടാതെ, അറസ്റ്റ് ചെയ്യുന്ന സമയത്തും മോന്‍സണിനൊപ്പം ലക്ഷ്‌മണയുടെ സാന്നിധ്യമുണ്ടായിരുന്നു.
തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ക്ലബില്‍ മോന്‍സണിന് റൂം എടുത്ത് നല്‍കിയത് ലക്ഷ്‌മണയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
വ്യപകമായി തട്ടിപ്പ് നടത്തുന്ന ഒരാളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥനുള്ള ബന്ധം തെറ്റായ സന്ദേശം നല്‍കുന്നതിനാല്‍ നടപടി വേണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുഖ്യമന്ത്രിയുടെ പരിഗണനയിലാണ് റിപ്പോര്‍ട്ട് ഇപ്പോഴുള്ളത്.
മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ചാകും ലക്ഷ്‌മണയ്‌ക്കെതിരെ നടപടിയുണ്ടാകുക. ജനുവരിയോടെ എ.ഡി.ജിപിയായി പ്രമോഷന്‍ ലഭിക്കേണ്ട ഉദ്യോഗസ്ഥന്‍ കൂടിയാണ് ലക്ഷ്‌മണ.