ETV Bharat / state

സംസ്ഥാനത്ത് വീണ്ടും മങ്കിപോക്‌സ്: ആകെ രോഗബാധിതർ അഞ്ചായി - മങ്കിപോക്‌സ് മരണം

ജൂലൈ 27ന് യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ യുവാവിനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.

monkeypox case confirmed in kerala  monkeypox cases in kerala  monkeypox death minister veena george  ഒരാൾക്ക് കൂടി മങ്കിപോക്‌സ്  മങ്കിപോക്‌സ് രോഗബാധിതർ  മങ്കിപോക്‌സ് മരണം  ആരോഗ്യമന്ത്രി വീണ ജോർജ്
സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്‌സ്
author img

By

Published : Aug 2, 2022, 12:42 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 27ന് യുഎഇയില്‍ നിന്നാണ് യുവാവ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്.

രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതോടെ 5 പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഒരു മങ്കിപോക്‌സ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

ആദ്യ രോഗിയായ കൊല്ലം സ്വദേശിയെ രോഗം ഭേദമായതിനെ തുടർന്ന് ഡിസ്‌ചാര്‍ജ് ചെയ്‌തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.