ETV Bharat / state

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്

മോദി ഇന്ന് കേരളത്തിൽ
author img

By

Published : Apr 18, 2019, 6:50 AM IST

Updated : Apr 18, 2019, 8:25 AM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന റാലിയിൽ പ്രധാനമന്ത്രി പ്രസംഗിക്കും. തെക്കൻ ജില്ലകളിൽനിന്നുള്ള സ്ഥാനാർഥികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി.

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. ബിജെപി വിജയപ്രതീക്ഷ വച്ചുപുലർത്തുന്ന തിരുവനന്തപുരം മണ്ഡലത്തിൽ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുന്നത് വലിയ രീതിയിൽ ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ചുറാലി വൻ വിജയമാക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.

അതേസമയം രാഹുൽഗാന്ധിക്ക് പിന്നാലെ കൂടുതൽ ദേശീയ നേതാക്കളെ ഇറക്കി സംസ്ഥാനത്ത് പ്രചാരണം കൊഴിപ്പിക്കുകയാണ് യുഡിഎഫും. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിസഭാ അംഗവുമായ നവജ്യോത് സിങ് സിദ്ദുവും ഇന്ന് വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് ഇറങ്ങും. എറണാകുളം തൃശ്ശൂർ മലപ്പുറം പാലക്കാട് കോഴിക്കോട് കണ്ണൂർ വയനാട് മണ്ഡലങ്ങളിലെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ഗുലാം നബി ആസാദ് പങ്കെടുക്കും. കോഴിക്കോട് വടകര വയനാട് മണ്ഡലങ്ങളിലാണ് നവജ്യോത് സിങ് സിദ്ദുവിന്റെ പര്യടനം.

Intro:തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും .വൈകീട്ട് തിരുവനന്തപുരത്ത് നടക്കുന്ന റാലിയിൽ പ്രധാനമന്ത്രി പ്രസംഗിക്കും. തെക്കൻ ജില്ലകളിൽനിന്നുള്ള സ്ഥാനാർത്ഥികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തുന്നത് ശബരിമല വിഷയം സജീവമായ സാഹചര്യത്തിൽ മോദി ഇനിയെന്ത് പറയും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Body:ബിജെപി ഏറ്റവും കൂടുതൽ വിജയപ്രതീക്ഷ വച്ചുപുലർത്തുന്ന തിരുവനന്തപുരം മണ്ഡലത്തിൽ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുന്നത് വലിയ രീതിയിൽ ഗുണംചെയ്യുമെന്ന് പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് റാലി വൻ വിജയമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും ബിജെപി പൂർത്തിയാക്കി കഴിഞ്ഞു .അതിനിടെ ബിജെപിയുടെ മറ്റൊരു എ ക്ലാസ് മണ്ഡലമായ പത്തനംതിട്ടയിലും പ്രധാനമന്ത്രിയെ പ്രചാരണത്തിനായി എത്തിക്കുന്നതിനുള്ള ശ്രമവും നേതൃത്വം നടത്തുന്നുണ്ട്.

അതേസമയം രാഹുൽഗാന്ധിക്ക് പിന്നാലെ കൂടുതൽ ദേശീയ നേതാക്കളെ ഇറക്കി സംസ്ഥാനത്ത് പ്രചാരണം കൊഴിപ്പിക്കുകയാണ് യുഡിഎഫും. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിസഭാ അംഗവുമായ നവജ്യോത് സിങ് സിദ്ദുവും ഇന്ന് വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് ഇറങ്ങും. എറണാകുളം തൃശ്ശൂർ മലപ്പുറം പാലക്കാട് കോഴിക്കോട് കണ്ണൂർ വയനാട് മണ്ഡലങ്ങളിലെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ഗുലാം നബി ആസാദ് പങ്കെടുക്കും. കോഴിക്കോട് വടകര വയനാട് മണ്ഡലങ്ങളിലാണ് നവജ്യോത് സിങ് സിദ്ദുവിന്റെ പര്യടനം.

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Apr 18, 2019, 8:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.