ETV Bharat / state

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്ത സംഭവം: മുഖ്യമന്ത്രിയുടെ ആജ്ഞ എല്‍ഡിഎഫ് കണ്‍വീനര്‍ നടപ്പിലാക്കി; എംഎം ഹസന്‍ - mm hasan

ജൂണ്‍ 21ന് എൽഡിഎഫ് കൺവീനർ കൽപ്പറ്റയിൽ പോയിരുന്നുവെന്നും തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും എം.എം.ഹസൻ

രാഹുൽ ഗാന്ധി ഓഫിസ് ആക്രമണം  വയനാട് എസ്‌ഫ്‌ഐ ആക്രമണം  യുഡിഎഫ് കണ്‍വീനര്‍  രാഹുല്‍ ഗാന്ധി  പിണറായി വിജയന്‍  rahul gandhi  rahul gandhi wayanad office attack  sfi wayanad mp office attack
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്ത സംഭവം: മുഖ്യമന്ത്രിയുടെ ആജ്ഞ എല്‍ഡിഎഫ് കണ്‍വീനര്‍ നടപ്പിലാക്കി; എംഎം ഹസന്‍
author img

By

Published : Jun 25, 2022, 3:34 PM IST

തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം ആസൂത്രിതമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. മുഖ്യമന്ത്രിയുടെ ആജ്ഞപ്രകാരം നടന്ന സംഭവമാണിത്. ജൂണ്‍ 21ന് എൽഡിഎഫ് കൺവീനർ കൽപ്പറ്റയിൽ പോയിരുന്നുവെന്നും തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും എം.എം.ഹസൻ പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ നിന്ന് കലാപ അന്തരീക്ഷം ഉണ്ടാക്കി ശ്രദ്ധ തിരിക്കാനായിരുന്നു ശ്രമം. ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ റിവ്യൂ പെറ്റീഷൻ നൽകുകയാണ് വേണ്ടത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൻ്റെ ഗൂഢാലോചനയിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന് പങ്കുണ്ട്.

അക്രമത്തെ ഇ.പി.ജയരാജൻ അപലപിച്ചത് ഡ്രാമയാണ്. മുഖ്യമന്ത്രിയുടെ ആജ്ഞ എൽഡിഎഫ് കൺവീനർ നടപ്പാക്കി. എസ്‌.എഫ്‌.ഐക്കാർക്ക് എതിരെ വധശ്രമത്തിന് കേസെടുക്കണം. ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ എസ്‌.എഫ്‌.ഐയെ ഇളക്കിവിട്ടു. മുഖ്യമന്ത്രി അപലപിച്ചിട്ട് കാര്യമില്ല. ആക്രമണം നടത്തിയ എസ്‌.എഫ്‌.ഐക്കാർക്ക് എതിരായ നടപടി സി.പി.എം ആലോചിച്ചു കൊണ്ടേയിരിക്കുകയാണെന്നും എം.എം.ഹസൻ പരിഹസിച്ചു.

മുഖ്യമന്ത്രി ഒളിച്ചിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങളിൽ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ജനങ്ങളെയും മാധ്യമങ്ങളെയും മുഖ്യമന്ത്രിക്ക് ഭയമാണ്. അദ്ദേഹത്തിന് ഉറങ്ങാൻ കഴിയുന്നില്ല. അദ്ദേഹം ദു:സ്വപ്‌നം കണ്ടല്ല, സ്വർണ സ്വപ്‌നങ്ങൾ കണ്ട് ഞെട്ടി ഉണരുകയാണ്. സ്വർണക്കടത്ത് കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജൂലൈ രണ്ടിന് യുഡിഎഫ് സെക്രട്ടേറിയറ്റിലേക്കും കലക്‌ടറേറ്റുകളിലേക്കും മാർച്ച് നടത്തും.

കെപിസിസി ഓഫിസിൽ ഏർപ്പെടുത്തിയ പൊലീസ് സംരക്ഷണം നിരസിച്ചതായി എം.എം.ഹസൻ പറഞ്ഞു. എസ്‌.എഫ്‌.ഐക്കാരുടെ ആക്രമണം തടയാൻ പൊലീസിന് കഴിയില്ലെന്ന് വയനാട് സംഭവത്തിൽ വ്യക്തമായതാണ്. അതിനാൽ കാവലിന് എത്തിയ പൊലീസുകാരെ തിരിച്ചയച്ചതായും അദ്ദേഹം വ്യക്തമാക്കി.

Also read: രാഹുൽ ഗാന്ധിയുടെ ഓഫിസ്‌ ആക്രമണം: നടപടിക്കൊരുങ്ങി എസ്.എഫ്.ഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.