തിരുവനന്തപുരം : സഹകരണ മേഖലയിലെ പ്രതിസന്ധി സർക്കാർ, കേരള ബാങ്ക് വഴി സൃഷ്‌ടിച്ചതാണെന്നും (MM Hasan Against Kerala Govt ) ഇഡിയെ കരുവന്നൂരിൽ എത്തിച്ചത് സർക്കാർ ആണെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ. കേരള സർക്കാരിന്‍റെ ആദ്യപാപം കേരള ബാങ്കെന്നും അവ സഹകരണ ബാങ്കിൽ പുതിയ കൊള്ളയ്ക്ക് അവസരം കൊണ്ട് വന്നു. പ്രതിപക്ഷം തുടക്കം മുതൽ എതിർത്തിരുന്നുവെന്നും എം എം ഹസൻ പറഞ്ഞു.
കേന്ദ്ര സർക്കാർ സഹകരണ സംഘത്തെ നശിപ്പിക്കാൻ കൊണ്ടു വന്ന മൾട്ടി സ്‌റ്റേറ്റിന് തുല്യമായാണ് കേരളത്തിൽ മാർക്‌സിസ്‌റ്റ് പാർട്ടി നടത്തുന്നത്. കരുവന്നൂരിൽ മാത്രമുള്ളതല്ല സഹകരണ ബാങ്കിലെ കൊള്ള. അതിനൊക്കെയും പൊതു സ്വഭാവമുള്ളത് അവ മാർക്‌സിസ്‌റ്റ് പാർട്ടിയിലുള്ളവരാണ്. ഇ ഡി യെ ന്യായീകരിക്കുന്നില്ലെന്നും പക്ഷെ അവരെ വരുത്തിയത് സർക്കാർ ആണ്. യഥാസമയം നടപടി എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒക്ടോബർ 16 ന് യു ഡി എഫ് സഹകരണ ബാങ്കുകളുടെ സംരക്ഷണത്തിനായി 'നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറങ്കിലടക്കൂ' എന്ന മുദ്രവാക്യത്തിൽ തിരുവനന്തപുരത്ത് സഹകാരി സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗത്തിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ചർച്ചയായില്ല. മുസ്‌ലിം ലീഗ് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും സി പി എമ്മുമായി ചേർന്ന് കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള പ്രക്ഷോഭത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിനെതിരെ സമരപരിപാടികളുമായി യുഡിഎഫ്: സെക്രട്ടേറിയറ്റ് ഉപരോധമടക്കം സംസ്ഥാന സർക്കാരിനെതിരെ വിവിധ സമര പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി യുഡിഎഫ് (UDF strike against state gov). ഇന്ന് കന്റോൺമെന്‍റ് ഹൗസിൽ ചേർന്ന യുഡിഎഫ് യോഗത്തിനുശേഷമാണ് പുതിയ സമരപരിപാടികൾ ആലോചിച്ചത്. പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ തുടർന്ന് സെപ്റ്റംബറിൽ പ്രഖ്യാപിച്ച റേഷൻ കട മുതൽ സെക്രട്ടേറിയറ്റ് വരെ നടത്തുന്ന പ്രതിഷേധ പരിപാടി ഒക്ടോബറിൽ നടത്തും.
എല്ലാ ജില്ലകളിൽ നിന്നും കോൺഗ്രസ് വളന്‍റിയർമാരും തിരുവനന്തപുരം ജില്ലാ പ്രവർത്തകരും ചേർന്ന് ഒക്ടോബർ 18ന് രാവിലെ സെക്രട്ടേറിയേറ്റ് ഉപരോധിക്കും. അര ലക്ഷം പേരാണ് ഉപരോധത്തിൽ പങ്കെടുക്കുകയെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള 48 കോടി കുടിശിക നൽകുക, സർക്കാരിന്‍റെ അഴിമതി, മാസപ്പടി വിവാദം അന്വേഷിക്കുക. ലഹരി മാഫിയയുടെ ആക്രമണം അവസാനിപ്പിക്കുക, സപ്ലൈക്കോയുടെ അടച്ചുപൂട്ടൽ തടയുക. കർഷകരുടെ കുടിശിക നൽകുക. ഉന്നത വിദ്യാഭ്യാസ രംഗം സംരക്ഷിക്കുക, പി എസ് സി നിയമനം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല സന്ദർശനത്തിന് പിന്നാലെ യുഡിഎഫ് മണ്ഡലങ്ങളിൽ കുറ്റ വിചാരണ ജനകീയ സദസ് സംഘടിപ്പിക്കും. സർക്കാർ ക്ഷേമ കാര്യം പറയുമ്പോൾ തകർച്ച പ്രതിപക്ഷo പറയുമെന്നും തകരുന്ന കേരളം എന്ന പേരിൽ കുറ്റപത്രം സമർപ്പിക്കുമെന്നും എം എം ഹസൻ പറഞ്ഞു. നവംബർ ആദ്യ വാരം പരിപാടിക്ക് രൂപം നൽകും.
ALSO READ: 'പിണറായി വിജയൻ അഭിനവ സർ സിപി': യുഡിഎഫ് കൺവീനർ എം എം ഹസൻ