ETV Bharat / state

കൊവിഡ് ജാഗ്രത ലംഘിച്ച എംഎൽഎമാരെയും എംപിമാരെയും വിമർശിച്ച് മന്ത്രി ഇപി ജയരാജൻ

ഏറ്റവും ഫലപ്രദമായ രീതിയിൽ സംസ്ഥാനം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അത് തടയാൻ ശ്രമിക്കരുതെന്നും എംപിയും എംഎൽഎയും ആയതുകൊണ്ട് രോഗം വരാതിരിക്കില്ലെന്നും മന്ത്രി ഇ പി ജയരാജൻ

ep jayarajan  covid vigilance  violating  MLAs and MPs  രൂക്ഷ വിമർശനം  മന്ത്രി ഇ പി ജയരാജൻ  കൊവിഡ് ജാഗ്രത  തിരുവനന്തപുരം
കൊവിഡ് ജാഗ്രത ലംഘിച്ച എംഎൽഎമാർക്കും എംപിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഇ പി ജയരാജൻ
author img

By

Published : May 14, 2020, 12:48 PM IST

തിരുവനന്തപുരം: യുഡിഎഫ് എംഎൽഎമാരും എംപിമാരും വാളയാറിൽ കൊവിഡ് ജാഗ്രത ലംഘിച്ച് സമരം ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ഇ പി ജയരാജൻ. ഏറ്റവും ഫലപ്രദമായ രീതിയിൽ സംസ്ഥാനം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അത് തടയാൻ ശ്രമിക്കരുത്. എംപിയും എംഎൽഎയും ആയതുകൊണ്ട് രോഗം വരാതിരിക്കില്ല. നിലവിലെ പരിശോധനാരീതികളും ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങളും ജനപ്രതിനിധികൾ അടക്കം എല്ലാവരും പാലിക്കുകയാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെ ശരിയായ സംവിധാനത്തിലൂടെ എത്തിച്ചുവരികയാണെന്നും ജനങ്ങളെ ഇളക്കി വിടരുതെന്നും ഇപി ജയരാജൻ പറഞ്ഞു.

കൊവിഡ് ജാഗ്രത ലംഘിച്ച എംഎൽഎമാർക്കും എംപിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഇ പി ജയരാജൻ

വാളയാറിൽ രോഗം ബാധിച്ചവരോട് അടുത്ത് ഇടപഴകിയ എംപിമാരായ വി കെ ശ്രീകണ്‌ഠൻ, രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ, എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരോട് ക്വാറൻ്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.