ETV Bharat / state

മിയാവാക്കി ചലഞ്ചുമായി മന്ത്രി എംവി ഗോവിന്ദൻ ; ഔദ്യോഗിക വസതിയിൽ വച്ചുപിടിപ്പിച്ചത് 400 മരങ്ങള്‍

ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയാവാക്കി ഒരുക്കിയ ചെറിയ വിസ്തൃതിയിൽ സാധ്യമാകുന്ന വനമാതൃകയാണ് മിയാവാക്കി

miyawaki forest  miyawaki forest at mv govindan's house  mv govindan latest news  മന്ത്രി എംവി ഗോവിന്ദൻ  മിയാവാക്കി ചലഞ്ച്
എംവി ഗോവിന്ദൻ
author img

By

Published : Apr 18, 2022, 5:50 PM IST

തിരുവനന്തപുരം : ഔദ്യോഗിക വസതിയായ നെസ്റ്റിന്‍റെ വളപ്പിൽ വനമാതൃക തീർത്ത് മന്ത്രി എം വി ഗോവിന്ദന്‍റെ മിയാവാക്കി ചലഞ്ച്. മൂന്നര സെന്‍റിൽ 45 ഇനത്തിൽപ്പെട്ട 400 മരങ്ങളാണ് വച്ചുപിടിപ്പിച്ചത്. ചന്ദനം, അശോകം, നെല്ലി, പൂവരശ് തുടങ്ങിയവയെല്ലാം ഈ കൂട്ടത്തിലുണ്ട്.

മൂന്നുമാസത്തെ വളർച്ചയെത്തിയ മരങ്ങൾ ഒരു വർഷം പ്രായമാകുന്നതോടെ കൂടുതൽ നിബിഡമാകുമെന്നാണ് പ്രതീക്ഷ. താൻ വിജയകരമായി നടപ്പാക്കിയ മിയാവാക്കി വനമാതൃക ഏറ്റെടുക്കാൻ മന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. കുറഞ്ഞ സ്ഥലത്ത് ചെറിയ വിസ്തൃതിയിൽ നഗരങ്ങളിൽ പോലും സാധ്യമാക്കാവുന്ന മിയാവാക്കി വനമാതൃക ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയാവാക്കിയാണ് രൂപപ്പെടുത്തിയത്.

മിയാവാക്കി ചലഞ്ചുമായി മന്ത്രി എംവി ഗോവിന്ദൻ

വന്മരങ്ങൾ ഈ രീതിയിൽ വേഗം വളരുകയും സ്വാഭാവിക വനം പോലെ ഇടതൂർന്ന് നിൽക്കുകയും ചെയ്യും. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കനകക്കുന്നിലും ഇതിന്‍റെ വിജയ മാതൃകകളുണ്ട്. കാർബൺ ന്യൂട്രൽ കേരളം രൂപപ്പെടുത്തുന്നതിന് കേരളത്തിൽ കൂടുതൽ പച്ചപ്പുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‍റെ രജത ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും മിയാവാക്കി മാതൃകയിൽ 'ജനവനം' പച്ചത്തുരുത്തുകൾ നിർമ്മിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനുള്ള മുന്നൊരുക്കങ്ങൾ കൈക്കൊള്ളാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

ഇവയൊന്നും നടക്കാത്ത പശ്ചാത്തലത്തിലാണ് മന്ത്രി തന്നെ മുൻകൈയ്യെടുത്ത് ഔദ്യോഗിക വസതിയോടുചേർന്ന് മിയാവാക്കി വനം ഒരുക്കി മാതൃകയായത്. കാടുപിടിച്ച്, കെട്ടിടാവശിഷ്‌ടങ്ങൾ കൂട്ടിയിട്ട് പാഴായിക്കിടന്ന സ്ഥലത്താണ് പച്ചത്തുരുത്ത് നിർമ്മിച്ചത്. ഇതിനോടുചേർന്ന സ്ഥലത്ത് ജൈവകൃഷിയും നടത്തുന്നു.

തിരക്കിനിടെ മന്ത്രിക്ക് ഇത് സാധിക്കുമെങ്കിൽ ആർക്കും കഴിയുമെന്ന സന്ദേശമാണ് എം.വി ഗോവിന്ദൻ നൽകുന്നത്. തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് പ്രത്യേകമായും ജനങ്ങൾക്ക് മുന്നിലും മിയാവാക്കി ചലഞ്ച് മുന്നോട്ടുവയ്ക്കുകയാണ് അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.